city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ്വല്ലറിയിലെ നിക്ഷേപ തട്ടിപ്പിൽ മാധ്യസ്ഥത വഹിക്കുന്ന മുസ്ലിം ലീഗ് ജില്ലാ ട്രഷററും ബി ജെ പിയുടെ പ്രമുഖ നേതാവും എറണാകുളത്ത് രഹസ്യ ചർച്ച നടത്തിയതായി എ എൻ ശംസീർ എം എൽ എയുടെ ആരോപണം

കാസർകോട്: (www.kasargodvartha.com 18.09.2020) മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയിലെ നിക്ഷേപ തട്ടിപ്പിൽ മാധ്യസ്ഥത വഹിക്കുന്ന മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും ബി ജെ പിയുടെ പ്രമുഖ നേതാവും എറണാകുളത്ത് രഹസ്യ ചർച്ച നടത്തിയതായി എ എൻ ശംസീർ എം എൽ എയുടെ ആരോപണം.

മനോരമ ചാനലിൻ്റെ മന്ത്രി ജലീലിനെ കുറിച്ചുള്ള കൗണ്ടർ പോയൻ്റ് ചർച്ചയിലാണ് ശംസീർ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജലീലിനെതിരെയുള്ള സമരം വിശുദ്ധ ഖുറാൻ വിതരണം ചെയ്തതിൻ്റെ പേരിലാണെന്നും ഈ സമരം ബി ജെ പിയും മുസ്ലീം ലീഗും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിൻ്റെ തുടർച്ചയാണെന്നും സ്ഥാപിക്കാൻ വേണ്ടിയാണ് ചർച്ചയിൽ ശംസീർ കല്ലട്ര മാഹിൻ ഹാജിയും ബി ജെ പിയുടെ പ്രമുഖ നേതാവും എറണാകുളത്ത് ചർച്ച നടത്തിയത് എന്തിനാണെന്ന ആക്ഷേപം ഉന്നയിച്ചത്.

ഇതിൻ്റെ വിശദാംശങ്ങൾ ശംസീർ വ്യക്തമാക്കിയില്ലെങ്കിലും മാധ്യമങ്ങൾ ഇത് അന്വേഷിച്ചു നോക്കണമെന്ന ഒഴുക്കൻ മട്ടിലുള്ള ആവശ്യമാണ് ഉന്നയിച്ചത്. ഇതേ കുറിച്ച് കല്ലട്ര മാഹിൻ ഹാജിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. 

ജ്വല്ലറിയിലെ നിക്ഷേപ തട്ടിപ്പിൽ മാധ്യസ്ഥത വഹിക്കുന്ന മുസ്ലിം ലീഗ് ജില്ലാ ട്രഷററും ബി ജെ പിയുടെ പ്രമുഖ നേതാവും എറണാകുളത്ത് രഹസ്യ ചർച്ച നടത്തിയതായി എ എൻ ശംസീർ എം എൽ എയുടെ ആരോപണം

അതേ സമയം എം സി ഖമറുദ്ദീൻ എംഎൽഎയും മുസ്‍ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി കെ പൂക്കോയ തങ്ങളും പ്രതികളായ സാമ്പത്തിക തട്ടിപ്പിന്റെ മധ്യസഥ ചർച്ച തുടരുകയാണെന്ന് കല്ലട്ര മാഹിൻ ഹാജി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പങ്കെടുത്തതായി മാഹിൻ ഹാജി അറിയിച്ചിരുന്നു. എന്നാൽ കമ്പനിക്ക് നിലവിലുള്ള സാമ്പത്തിക ബാധ്യതയും ആസ്തിയും സംബന്ധിച്ച് വിവരങ്ങൾ ഇരുവരും പൂർണമായും കൈമാറിയിട്ടില്ലെന്നും എന്നാൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണ് ഇതു സംബന്ധിച്ച ഏകദേശ വിവരങ്ങൾ ഇപ്പോൾ മധ്യസ്ഥർക്കു നൽകിയിട്ടുള്ളതെന്നുമാണ് വിവരം. എം സി ഖമറുദ്ദീനും ടി കെ പൂക്കോയ തങ്ങളും വാക്കാൽ മാത്രമാണ് കുറച്ചു വിവരങ്ങൾ മധ്യസ്ഥർക്ക് കൈമാറിയത്.

ബാക്കി വിവരങ്ങൾ രേഖമൂലം ഉടൻ കൈമാറുമെന്ന് ഇവർ അറിയിച്ചിട്ടുണ്ടെന്നും മധ്യസ്ഥർ വ്യക്തമാക്കിയിരുന്നു. സെപ്തംബർ 30നുള്ളിൽ ആസ്തിയും ബാധ്യതയും സംബന്ധിച്ച രേഖകൾ സമർപ്പിക്കാനാണ് മു‍സ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന കല്ലട്ര മാഹിനോട് നിർദേശിച്ചത്.

ഇതിനിടയിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ ജ്വല്ലറി പി ആർ ഒ ചന്തേരയിലെ മുസ്തഫയെ മർദിച്ചുവെന്ന കേസും ഉണ്ടായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘമാണ് നിക്ഷേപ തട്ടിപ്പുകേസ് അന്വേഷിക്കുന്നത്. ചന്തേര, കാസർകോട്, പയ്യന്നൂർ സ്റ്റേഷനുകളിലും ഹൊസ്ദുർഗ് കോടതിയിലുമായി എംഎൽഎക്കും പൂക്കോയ തങ്ങൾക്കുമെതിരെ 55 കേസുകളാണ് ഉള്ളത്. ഇതിൽ നിക്ഷേപമായി നൽകിയത് 7.53 കോടി രൂപയും 83 പവൻ സ്വർണവുമാണ്. 800 ലേറെ പേരിൽ നിന്ന് 130 കോടിയിലധികം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ടെന്ന് ആരോപണം ഉന്നയിക്കപ്പെട്ടതെങ്കിലും നിക്ഷേപകരിൽ ചെറിയൊരു ആളുകൾ നിയമയുദ്ധത്തിന് മുന്നോട്ട് വന്നിട്ടില്ല.

അതേ സമയം പോലീസിൽ പരാതി നൽകാത്തവരിൽ പലരും മധ്യസ്ഥരെ നിക്ഷേപത്തിൻ്റെ കണക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

Keywords:  Kerala, News, Kasaragod, M.C.Khamarudheen, BJP, Leader, Meeting, MLA, Ernakulam, Muslim-league, Jewellery, Case,  AN Shamsir MLA alleges secret meeting between Muslim League District Treasurer and BJP leader in Ernakulam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia