city-gold-ad-for-blogger
Aster MIMS 10/10/2023

കായിക കുതിപ്പിന് മാറ്റുകൂട്ടാന്‍ ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു; 2000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി; പദ്ധതിയൊരുക്കുന്നത് 2.5 കോടി രൂപ ചിലവിൽ

ചെർക്കള: (www.kasargodvartha.com 04.02.2022) ജില്ലയുടെ കായിക കുതിപ്പിന് മാറ്റുകൂട്ടാന്‍ ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു. കാസര്‍കോട് ബ്ലോക് പഞ്ചായതാണ് പദ്ധതിയൊരുക്കുന്നത്. ചെങ്കള പഞ്ചായത്തിലെ ഓപൻ സ്റ്റേഡിയത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിർമിക്കുന്നത്. ഏപ്രില്‍ മാസത്തോടെ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ബ്ലോക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മാണ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി.
                          
കായിക കുതിപ്പിന് മാറ്റുകൂട്ടാന്‍ ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു; 2000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി; പദ്ധതിയൊരുക്കുന്നത് 2.5 കോടി രൂപ ചിലവിൽ

ബ്ലോക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഒപ്പം ജില്ലാ പഞ്ചായത്തും കൂടി ചേര്‍ന്നൊരുക്കുന്ന സംയുക്ത പദ്ധതിക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8700 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കുന്ന സ്റ്റേഡിയം കായിക മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഉതകുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഒരേ സമയം 2000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് മറ്റൊരു ആകര്‍ഷണം.

ഭിന്നശേഷി സൗഹൃദ സ്റ്റേഡിയത്തില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കാലങ്ങളായി കായിക താരങ്ങളും കായിക പ്രേമികളും ആവശ്യപ്പെട്ട സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടെ ജില്ലയിലെ കായിക രംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ പറഞ്ഞു.


Keywords: News, Kerala, Kasaragod, Top-Headlines, Cherkala, District, Panchayath, President, Cash, Indoor Stadium, An indoor stadium is being constructed at Cherkala.
< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL