city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി

കാസര്‍കോട്: (www.kasargodvartha.com) അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഉള്‍പെടെ റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി റിമോട് ബടണ്‍ അമര്‍ത്തി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ രാജ്യത്തെ 1,275 റെയില്‍വേ സ്റ്റേഷനുകളാണ് നവീകരിക്കുന്നത. ഇതില്‍ കാസര്‍കോട് ഉള്‍പെടെ 508 സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനാണ് ഞായറാഴ്ച തുടക്കമായത്.
       
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി

ഭാരതത്തിന്റെ റെയില്‍ മേഖലയില്‍ പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും രാജ്യത്തെ 508 റെയില്‍വേസ്റ്റേഷനുകള്‍ അതിന്റെ ഭാഗമാവുകയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
രാജ്യത്തെ ചെറിയ നഗരങ്ങളാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലൂടെ നവീകരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ഗുണകരമാകും.
        
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി

പദ്ധതിയുടെ ആദ്യഘട്ടം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും

പാലക്കാട് ഡിവിഷനിലെ ഷൊര്‍ണൂര്‍, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട്, മംഗ്‌ളുറു ജന്‍ക്ഷന്‍ എന്നീ സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പെട്ടിരിക്കുന്നത്. 24. 53 കോടി രൂപയുടെ നവീകരണ പ്രവൃത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടക്കും. പദ്ധതിയുടെ ആദ്യഘട്ടം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
        
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി

പ്രവേശന കവാടം, പാര്‍കിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ശുചിമുറികളും എ സി വിശ്രമ കേന്ദ്രങ്ങളും, പുതിയ ടികറ്റ് കൗണ്ടറുകള്‍, ഇരുഭാഗങ്ങളിലും എസ്‌കലേറ്ററുകള്‍, പ്ലാറ്റ്‌ഫോം നവീകരണം, എല്‍ഇഡി നെയിം ബോഡുകള്‍, ഫ്‌ളോറിങ്, തുടങ്ങി വിവിധങ്ങളായ നവീകരണ പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ അമൃത ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി നടത്തുക. കാസര്‍കോട് നഗരത്തിന്റെ വികസനത്തിനും ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്ക്കും പദ്ധതി മുതല്‍ക്കൂട്ടാകും.
       
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി

ആകര്‍ഷകമായ ഒരു പ്രവേശന കവാടവും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് എംപി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരില്‍ അവസാനിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസും ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസും കാസര്‍കോട് വരെ നീട്ടാനുള്ള ശ്രമത്തിലാണ് താനെന്നും എംപി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ റോഡ് വിപുലീകരണ പ്രവൃത്തി നടന്നുവരികയാണെന്നും അഞ്ച് കോടി രൂപയുടെ ഈ പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി കാസര്‍കോട് സ്റ്റേഷന്‍ കൂടുതല്‍ മികച്ചതാകുമെന്നും അതിന് റെയില്‍വേയുടെ സഹകരണം കൂടി വേണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.
            
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി

ഉദ്ഘാടന പരിപാടിക്ക് ശേഷം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അനാച്ഛാദനം ചെയ്തു. ജനപ്രതിനിധികള്‍, റെയില്‍വേ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ട്രെയിന്‍ യാത്രക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ പാലക്കാട് മേഖല അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനജര്‍ ഡോ. സകീര്‍ ഹുസൈന്‍ സ്വാഗതവും പാലക്കാട് മേഖല ഡിവിഷണല്‍ ഇലക്ട്രികല്‍ എന്‍ജിനീയര്‍ ട്രാക്ഷന്‍ സന്ദീപ് ജോസഫ് നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് നടന്ന കലാപരിപാടിയില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും റെയില്‍വേ ജീവനക്കാരും പരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിക്ക് മുന്നോടിയായി നടത്തിയ പെയിന്റിംഗ് ഉപന്യാസം മത്സര വിജയികള്‍ക്കുള്ള സര്‍ടിഫികറ്റുകളും സമ്മാനങ്ങളും എംപിയും എംഎല്‍എയും വിതരണം ചെയ്തു.
          
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി
         
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി
         
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി
    
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി
    
Amrit Bharat | കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തി നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു; റെയിൽവേ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് നരേന്ദ്ര മോദി

Keywords: Amrit Bharat, PM Modi, Railway Station, Kerala News, Kasaragod News, Malayalam News, Kasaragod Railway station, Narendra Modi, Amrit Bharat Station Scheme, NA Nellikunnu MLA, Rajmohan Unnithan, Amrit Bharat Station Scheme: PM Modi lays foundation stone for 508 railway stations.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia