Protection | വിദ്വേഷ പ്രചാരണങ്ങൾക്കിടയിലും കേരളം നൽകിയ സുരക്ഷയിൽ പ്രതീക്ഷയർപ്പിച്ച് ജാർഖണ്ഡ് ദമ്പതികൾ; ഹൈകോടതി ഇടപെടൽ ആശ്വാസമായി

● പൂർണ സംരക്ഷണം നൽകണമെന്ന് പൊലീസിന് കോടതി നിർദേശം നൽകി
● പൊലീസിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്.
● കായംകുളത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് നവദമ്പതികളുള്ളത്
കൊച്ചി: (KasargodVartha) ജാർഖണ്ഡിൽ നിന്നും കേരളത്തിൽ അഭയം തേടിയെത്തിയ മുഹമ്മദ് ഗാലിബിനും ആശ വർമയ്ക്കും എതിരായ വിദ്വേഷ പ്രചാരണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലും, കേരളം നൽകിയ സംരക്ഷണത്തിൽ പ്രതീക്ഷയർപ്പിച്ച് യുവ ദമ്പതികൾ. 'ലൗ ജിഹാദ്' ആരോപണങ്ങളുമായി ചിലർ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം ശക്തമാക്കുമ്പോഴും കേരള ഹൈകോടതി ഇടപെടൽ ആശ്വാസമായി.
ദമ്പതികൾക്കെതിരെ ബിജെപി അനുകൂല ചാനലുകളിൽ നിന്നും പത്രങ്ങളിൽ നിന്നും ലേഖകർ ബന്ധപ്പെട്ടിരുന്നതായും മോശമായ രീതിയിലായിരുന്നു പെരുമാറ്റമെന്നും ആശയുടെയും ഗാലിബിൻ്റെയും അഭിഭാഷക അഡ്വ. ഗയ എസ് ലത ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. 'ഈ പെൺകുട്ടിയും പയ്യനും തന്നെ പറയുന്നുണ്ട് അവർ സ്വന്തമിഷ്ടപ്രകരം വിവാഹിതരായി എന്ന്. അവർക്ക് അതിനുള്ള അവകാശമില്ലേ? ഇന്ത്യ എന്ന എൻ്റെ ഈ മഹാരാജ്യത്ത് എല്ലാ ആളുകൾക്കും അവർ ജനിച്ചു വീഴുന്ന സമയം മുതൽക്കേ ഭരണഘടന അനുവദിച്ചു തരുന്ന ചില അവകാശങ്ങൾ ഉണ്ട്', അവർ കൂട്ടിച്ചേർത്തു.
കേരളത്തിൽ നവദമ്പതികൾക്ക് പൂർണ സംരക്ഷണം നൽകണമെന്ന് കായംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്. പൊലീസ് കേസെടുത്തതിനെ തുടർന്നാണ് മുഹമ്മദ് ജാലിബും, ആശാ വർമ്മയും കേരളത്തിലെത്തി കോടതിയെ സമീപിച്ചത്. ഇരുവരും കായംകുളത്ത് വെച്ച് ഇസ്ലാമികാചാര പ്രകാരം വിവാഹിതരാവുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ പൊലീസ് സംരക്ഷണ കാലയളവിൽ ഇരുവരെയും സ്വദേശത്തേക്ക് മടക്കി അയക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ കായംകുളത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് നവദമ്പതികളുള്ളത്. നാട്ടിൽ പ്രശ്നങ്ങളുള്ളതിനാലാണ് സംരക്ഷണം തേടി ഇരുവരും കേരളത്തിൽ ഹൈകോടതിയെ സമീപിച്ചത്. ഇവർക്ക് കോടതി താൽക്കാലികമായിട്ടാണെങ്കിലും സംരക്ഷണം ഒരുക്കുകയും ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Amid hate propaganda against a couple from Jharkhand, Kerala offers protection. High Court’s intervention provides relief and ensures their safety.
#HatePropaganda #KeralaProtection #JharkhandCouple #HighCourtRelief #SocialJustice #LawRights