city-gold-ad-for-blogger

കാസര്‍കോട്ട് നിന്നും രോഗിയുമായി പരിയാരത്തേക്ക് പോയ ആബുലന്‍സ് ബുള്ളറ്റുമായി കൂട്ടിയിടിച്ച് മറിഞ്ഞു

പയ്യന്നൂര്‍: (www.kasargodvartha.com 24.06.2020) കാസര്‍കോട്ട് നിന്നും രോഗിയുമായി പരിയാരത്തേക്ക് പോവുകയായിരുന്ന ആബുലന്‍സ് ബുള്ളറ്റുമായി കൂട്ടിയിടിച്ച് മറിഞ്ഞു.

കെ എൽ 48 എൽ 9197 ബുള്ളെറ്റ് കെ എൽ 22 എം 6293 ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂര്‍ കണ്ടോത്ത് ദേശീയ പാതയിലാണ് അപകടം. ഡ്രൈവറടക്കം നാല് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവർക്ക് നേരിയ പരിക്കുകളാണുള്ളതെന്നാണ് വിവരം. അതേസമയം ബുള്ളറ്റ് യാത്രക്കാരന് സാരമായ പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ട്.
കാസര്‍കോട്ട് നിന്നും രോഗിയുമായി പരിയാരത്തേക്ക് പോയ ആബുലന്‍സ് ബുള്ളറ്റുമായി കൂട്ടിയിടിച്ച് മറിഞ്ഞു

രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് എന്ന രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

Keywords: Kerala, News, Payyannur, Accident, Bike, Ambulance, Patient's, Injured, Driver, Hospital, Care Well, Kasargod, Bullet, Ambulance with patient collided with bike at Payyanur; Bike driver injured.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia