വിവാഹ വണ്ടിയായി അലങ്കരിച്ചശേഷം വരനേയും വധുവിനേയും ഇരുത്തി അപായ സൈറനും മുഴക്കി അമിത വേഗതയില്‍ ആംബുലന്‍സിന്റെ യാത്ര; വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഒടുവില്‍ പിടിവീണു
ചാരുംമൂട്: (www.kasargodvartha.com 12.01.2022) വിവാഹ വണ്ടിയായി അലങ്കരിച്ചശേഷം വരനേയും വധുവിനേയും ഇരുത്തി അപായ സൈറനും മുഴക്കി അമിത വേഗതയില്‍ ആംബുലന്‍സിന്റെ യാത്ര. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോടോര്‍ വാഹന വകുപ്പ് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച കറ്റാനം വലിയപള്ളിയില്‍ നടന്ന വെട്ടിക്കോട്ട് സ്വദേശിയുടെ വിവാഹത്തിന് ശേഷമാണ് വരനും വധുവും ആംബുലന്‍സില്‍ വീട്ടിലേക്ക് പുറപ്പെട്ടത്. വിവാഹ വണ്ടിയായി അലങ്കരിച്ചശേഷം അപായ സൈറനും മുഴക്കി അമിത വേഗതയിലായിരുന്നു വാഹനം പാഞ്ഞത്. ഈ യാത്രയും ആംബുലന്‍സില്‍ നിന്ന് ദമ്പതികള്‍ വീട്ടിലേക്ക് ഇറങ്ങിവരുന്നതുമടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ നാനാഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്.
ദൃശ്യം ശ്രദ്ധയില്‍പെട്ട ട്രാന്‍സ്‌പോര്‍ട് കമിഷണറുടെ നിര്‍ദേശപ്രകാരം മാവേലിക്കര എസ് ആര്‍ ടി ഒയിലെ മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ് സുധി, സി ബി അജിത്ത് കുമാര്‍, അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ ഗുരുദാസ്, ഡ്രൈവര്‍ അനൂപ് എന്നിവരടങ്ങിയ സംഘം ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വെട്ടിക്കോട് നൂറനാട് പ്രദേശത്ത് സെര്‍വീസ് നടത്തുന്ന ഏന്‍ജെല്‍ എന്ന ആംബുലന്‍സാണ് കസ്റ്റഡിയിലെടുത്ത
നേരത്തെ കാസര്‍കോട്ട് വിവാഹവുമായി ബന്ധപ്പെട്ട് വലിയരീതിയിലുള്ള വിവാദമുണ്ടായിരുന്നു. പിന്നീട് സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഉപ്പളയിലെ വരന്‍ കര്‍ണാടകയിലെ വധുവിന്റെ വീട്ടിലെത്തിയത് കൊറഗജ്ജ ദൈവത്തിന്റെ വേഷംകെട്ടിയാണെന്ന പരാതിന്‍മേലാണ് വിട് ള പൊലീസ് കേസെടുത്ത്.
ദേഹം മുഴുവനും ചായം തേച്ചും ആഭാസ നൃത്തം ചവുട്ടിയുമാണ് വരന്റെ രംഗപ്രവേശം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഒരുവിഭാഗം പരാതിയുമായി രംഗത്തെത്തിയത്. ഇതില്‍ പിന്നീട് പൊലീസ് കേസെടുക്കുകയും സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു.
Keywords: Ambulance rides at high speed after decorating the wedding carriage, seating the bride and groom and sounding the alarm siren; Video footage goes viral on social media, Alappuzha, Top-Headlines, Ambulance, Case, Kerala, News.