city-gold-ad-for-blogger

Court Verdict | ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും

കൊച്ചി: (KasargodVartha) ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. എറണാകുളം പോക്‌സോ കോടതിയുടേതാണ് നിര്‍ണായക വിധി. അസ്ഫാഖ് ആലത്തിനെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞുവെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കേസില്‍ കോടതി വിധി പറയുന്നത്.

Court Verdict | ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മൃതദേഹം കല്ലുകൊണ്ട് ഇടിച്ചുവികൃതമാക്കിയ സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കല്ലുകൊണ്ട് ഇടിച്ചു മുഖം വികൃതമാക്കി ഒടിച്ചുമടക്കി ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സംഭവം നടന്ന് 34-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്‌സോ കുറ്റങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം, മദ്യം നല്‍കി പീഡിപ്പിക്കല്‍ എന്നിവ ഉള്‍പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉള്‍പെടെ 10 തൊണ്ടിമുതലുകളും, സി സി ടി വി ദൃശ്യങ്ങളുമാണ് തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. വധശിക്ഷ വിധിക്കാവുന്ന മൂന്നു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

തുടര്‍ചയായ 26 ദിവസം നീണ്ടു നിന്ന വിചാരണയില്‍ കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്‌സോ കോടതി വിധി പറയുന്നത്. ആകെ 99 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയിലെത്തിയിരുന്നില്ല.

അതേസമയം, പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 100 ദിവസം ജയിലില്‍ കഴിഞ്ഞിട്ടും പ്രതിക്ക് യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്‍കാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതിയുടെ മാനസിക നില പരിശോധിച്ചതിന്റെ റിപോര്‍ട് ഉണ്ടോയെന്ന് കോടതി ചോദിച്ചു. പരിശോധന നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാം എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കുന്നതിനു മുന്‍പ് മാനസിക നില പരിശോധിച്ചതിന്റെ റിപോര്‍ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ നാലിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കിയാണ് കൊലപ്പെടുത്തിയത്.

 ജൂലൈ 29 ന് രാവിലെ ആലുവ മാര്‍കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.

അസ് ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസില്‍ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.

Keywords:  Aluva child molest and murder: Accused found guilty, Kochi, News, Aluva Molest Case, Court Verdict, Accused, Guilty, Dead Body, Medical Report, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia