city-gold-ad-for-blogger

Get-together | പെര്‍ള നളന്ദ കോളജിലെ ആദ്യത്തെ ബാച് മുതലുള്ളവര്‍ ഒത്തുചേരുന്നു; 'ഓര്‍മക്കൂട്' മെയ് 1ന്

കാസര്‍കോട്: (www.kasargodvartha.com) പെര്‍ള നളന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ആദ്യത്തെ ബാച് മുതല്‍ക്ക് ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ വരെ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം 'ഓര്‍മക്കൂട്' മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിനിമ താരം അനഘ നാരായണന്‍ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകന്‍ നിസാര്‍ വയനാട് സംബന്ധിക്കും.
        
Get-together | പെര്‍ള നളന്ദ കോളജിലെ ആദ്യത്തെ ബാച് മുതലുള്ളവര്‍ ഒത്തുചേരുന്നു; 'ഓര്‍മക്കൂട്' മെയ് 1ന്

പഴയ കാല - നിലവിലെ മാനജ്മെന്റ് അംഗങ്ങള്‍, പ്രിന്‍സിപല്‍, അധ്യാപകര്‍ സംബന്ധിക്കും. രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. പഴയകാല അധ്യാപകരെയും സ്റ്റാഫിനെയും ചടങ്ങില്‍ ആദരിക്കും. ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ (OSA) പുതിയ കമിറ്റിയെയും പ്രഖ്യാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ശംസുദ്ധീന്‍ കിന്നിംഗാര്‍, ഫാറൂഖ് എഫ്ആര്‍കെ, അനസ് എതിര്‍ത്തോട്, പ്രജിത്ത്, ഹാരിസ് ഷേണി, ആതിര എന്നിവര്‍ സംബന്ധിച്ചു.
     
Get-together | പെര്‍ള നളന്ദ കോളജിലെ ആദ്യത്തെ ബാച് മുതലുള്ളവര്‍ ഒത്തുചേരുന്നു; 'ഓര്‍മക്കൂട്' മെയ് 1ന്

Keywords: Kerala News, Malayalam News, Reunion News, Perla News, Kasaragod News, Press Meet, Anagha Narayanan, Perla Nalanda College, Alumni reunion of Perla Nalanda College on 1st May.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia