city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Alphabetical Order | വികസനം എത്തുന്നില്ല: സംസ്ഥാനത്തെ ജില്ലകളെ ഇന്‍ഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം; നിയമസഭയിലും ഉന്നയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് വാര്‍ത്തയോട്

കാസര്‍കോട്: (KasargodVartha) ഭരണകാര്യങ്ങള്‍ക്കുവേണ്ടി സംസ്ഥാനത്തെ ജില്ലകളെ ഇന്‍ഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ വികസന സമിതി പ്രമേയം പാസാക്കി. ഈ വിഷയം നിയമസഭയിലും ഉന്നയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Alphabetical Order | വികസനം എത്തുന്നില്ല: സംസ്ഥാനത്തെ ജില്ലകളെ ഇന്‍ഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം; നിയമസഭയിലും ഉന്നയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് വാര്‍ത്തയോട്

നിലവില്‍ കേരളത്തിലെ ജില്ലകളെ ഭരണകാര്യങ്ങള്‍ക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം എന്നിങ്ങനെ തുടങ്ങി കണ്ണൂര്‍, കാസര്‍കോട് അവസാനിക്കുന്ന രീതിയില്‍ ആണ്. സാര്‍വത്രികമായി എല്ലായിടത്തും സ്ഥലനാമങ്ങളെ ക്രമീകരിച്ചിരിക്കുന്നത് ഇന്‍ഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ (Alphetical Order) ആണ്.

ഇന്‍ഡ്യയില്‍ സംസ്ഥാനങ്ങളെ ക്രമീകരിച്ചിരിക്കുന്നതും ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജില്ലകളെ ക്രമീകരിച്ചിരിക്കുന്നതും അക്ഷരമാല ക്രമത്തിലാണ്. തിരുവനന്തപുരത്ത് നിന്നുള്ള ദൂരം അടിസ്ഥാനമാക്കി ജില്ലകളെ ക്രമീകരിക്കുന്നത് മൂലം കാസര്‍കോട് ജില്ല ക്രമപ്രകാരം ഏറ്റവും അവസാനമായി വരുന്നതായും. ഇത് കാസര്‍കോട് ജില്ലയുടെ വികസനത്തെ സാരമായി ബാധിക്കുന്നതായും പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്നതായും എം എല്‍ എ പറഞ്ഞു.

കേരളത്തിലെ ജില്ലകളെ ഭരണകാര്യങ്ങള്‍ക്ക് വേണ്ടി അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ച് സര്‍കാര്‍ ഉത്തരവ് ഇറക്കുന്നതിനുവേണ്ടി കാസര്‍കോട് ജില്ലാ വികസന സമിതി പ്രമേയം അവതരിപ്പിച്ച് സര്‍കാറിനെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. എം എല്‍ എമാരും മറ്റ് ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ച ജില്ലാ വികസന സമിതി യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തന്നെയാണ് പ്രമേയം കൊണ്ടുവന്നത്.

ഒറ്റക്കെട്ടായാണ് യോഗം ഈ പ്രമേയത്തിന് അംഗീകാരം നല്‍കി സര്‍കാര്‍ ഉത്തരവിനായി അയച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ജില്ല പിന്തള്ളപ്പെട്ട് പോകുന്നത് അശാസ്ത്രീയമായ രീതിയിലുള്ള ജില്ലകളുടെ ക്രമീകരണം കാരണമാണെന്നാണ് തന്റെ വിലയിരുത്തല്‍. അധികാരികള്‍ ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് ഇതുവഴിയെങ്കിലും പരിഹാരം കാണണമെന്ന് എം എല്‍ എ അഭ്യര്‍ഥിച്ചു.

Alphabetical Order | വികസനം എത്തുന്നില്ല: സംസ്ഥാനത്തെ ജില്ലകളെ ഇന്‍ഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം; നിയമസഭയിലും ഉന്നയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് വാര്‍ത്തയോട്

കേന്ദ്രസര്‍കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികള്‍ക്കും അക്ഷരമാല ക്രമത്തില്‍ സംസ്ഥാനങ്ങളെയും ജില്ലകളെയും തുകകളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് തിരഞ്ഞെടുക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കാസര്‍കോട് ജില്ല പിന്നോക്കം പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Keywords: News, Kerala, Kasaragod, Alphetica Order, District, Development, Committee, Demanding, Designated, Kasaragod District Development Committee passed resolution; Demanding that the districts of the state be designated in English Alphabetical order.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia