city-gold-ad-for-blogger
Aster MIMS 10/10/2023

Coastal Police boat | താനൂർ ദുരന്തം: കേരളത്തിലെ കോസ്റ്റൽ പൊലീസിൻ്റെ ബോട് ഓടിക്കുന്നവരിൽ പലരും യോഗ്യതയില്ലാത്തവരെന്ന് ആക്ഷേപം; 'കടലിൽ പൊലീസിന്റെ രക്ഷാനൗകയുമായി കുതിക്കുന്നത് ഹൗസ് വഞ്ചി ഓടിക്കുന്ന ഡ്രൈവർമാർ'

കാസർകോട്: (www.kasargodvartha.com) കേരളത്തിലെ കോസ്റ്റൽ പൊലീസിൻ്റെ ബോട് ഓടിക്കുന്നവരിൽ പലരും യോഗ്യതയില്ലാത്തവരെന്ന് ആക്ഷേപം. താനൂരിൽ ബോട് ദുരന്തം ഉണ്ടായതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അഞ്ച് വർഷം കടലിൽ ബോട് ഓടിച്ചതിന്റെ പരിചയമടക്കം ഒട്ടേറെ നിബന്ധനകൾ വേണമെന്നിരിക്കെ കടലിൽ പൊലീസിൻ്റെ രക്ഷാബോട് ഓടിക്കുന്നത് ഹൗസ് ബോട് ഡ്രൈവർമാരാണെന്നും ആരോപണമുണ്ട്. കാസർകോട് ജില്ലയിലും സമാന സ്ഥിതിയെന്നാണ് ആക്ഷേപം.

Coastal Police boat | താനൂർ ദുരന്തം: കേരളത്തിലെ കോസ്റ്റൽ പൊലീസിൻ്റെ ബോട് ഓടിക്കുന്നവരിൽ പലരും യോഗ്യതയില്ലാത്തവരെന്ന് ആക്ഷേപം; 'കടലിൽ പൊലീസിന്റെ രക്ഷാനൗകയുമായി കുതിക്കുന്നത് ഹൗസ് വഞ്ചി ഓടിക്കുന്ന ഡ്രൈവർമാർ'

226 കുതിരശക്തിക്ക് മുകളിൽ എൻജിനുള്ള ബോടുകൾ ഓടിക്കാൻ സ്രാങ്കുമാർക്ക് അധികാരമില്ല. 550 കുതിരശക്തിക്ക് മുകളിൽ എൻജിനുള്ള ബോട്ടുകൾ ഓടിക്കേണ്ടത് സെകൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവരും 1000 കുതിരശക്തിക്ക് മുകളിൽ എൻജിനുള്ള ബോട്ടുകൾ ഓടികേണ്ടത് ഫസ്റ്റ് ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവരുമാണ്. എന്നാൽ 550 കുതിരശക്തിക്ക് മുകളിൽ എൻജിനുള്ള കോസ്റ്റൽ പൊലീസിന്റെ ബോടുകൾ ഓടിക്കുന്നത് സാധാരണ സ്രാങ്കുമാരെന്നാണ് ഉയരുന്ന പരാതി. ഹൗസ് ബോടുകൾ ഓടിച്ചതിന്റെ പരിചയം മാത്രമാണ് പലർക്കും ഉള്ളതെന്നാണ് വിമർശനം. വലിയ ദുരന്തം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇതുണ്ടാക്കുകയെന്നാണ് പറയുന്നത്.

കൂടാതെ ബോടുകൾക്ക് മതിയായ ഇൻഷുറൻസ് രേഖകൾ ഇല്ലെന്നും പരാതിയുണ്ട്. തൃശൂരിലെ സ്ഥാപനത്തിൽ നിന്നാണ് ബോടുകൾ ഓടിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നത്. കാസർകോട്ട് കോസ്റ്റൽ പൊലീസിന്റെ ബോടുകൾ പലതും കട്ടപ്പുറത്താണ്. ജീവനക്കാരുടെ അഭാവമാണ് ഇതിന് കാരണം. തൃക്കരിപ്പുർ, ബേക്കൽ, ഷിറിയ തീരദേശ പൊലീസ് സ്റ്റേഷൻ ബോടുകളാണ് കട്ടപ്പുറത്തു തുടരുന്നത്. ബോട് ഓടിക്കുന്നതിനു പുതിയ ജീവനക്കാരുടെ നിയമനത്തിനു ഫെബ്രുവരി ഏഴിന് തളങ്കരയിൽ അഭിമുഖം നടത്തിയിരുന്നു. എന്നാൽ ഇതിന്റെ നിയമന പട്ടിക പുറത്തിറങ്ങിയിട്ടില്ല.

Coastal Police boat | താനൂർ ദുരന്തം: കേരളത്തിലെ കോസ്റ്റൽ പൊലീസിൻ്റെ ബോട് ഓടിക്കുന്നവരിൽ പലരും യോഗ്യതയില്ലാത്തവരെന്ന് ആക്ഷേപം; 'കടലിൽ പൊലീസിന്റെ രക്ഷാനൗകയുമായി കുതിക്കുന്നത് ഹൗസ് വഞ്ചി ഓടിക്കുന്ന ഡ്രൈവർമാർ'

രാഷ്ട്രീയ പരിഗണന വെച്ച് കാസർകോട് ജില്ലയ്ക്ക് പുറത്തുനിന്നുള്ള, യോഗ്യത ഇല്ലാത്തവരെ കോസ്റ്റൽ പൊലീസിന്റെ ബോട് ഓടിക്കാൻ നിയമിക്കുന്നുവെന്ന ആരോപണവുമുണ്ട്. യോഗ്യതയുള്ള നിരവധി പേർ ജില്ലയിൽ തന്നെ ഉണ്ടായിരിക്കെ ഇവരെ തഴഞ്ഞാണ് ഇത്തരം നടപടിയെന്നാണ് പരാതി. അടിയന്തര ഘട്ടങ്ങളിൽ അടക്കം രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനും കടലിൽ സഞ്ചരിക്കേണ്ട ബോടുകളോട് സർകാർ നിസംഗത തുടർന്നാൽ താനൂരിലേതിന് സമാനമായ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Keywords: Kerala, Kasaragod, News, Allegation, Coastal, Police, Boat, Drivers, Allegation that many of Kerala Coastal Police boat drivers are unqualified.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL