city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി ഐ അബ്ദുര്‍ റഹീമിനെതിരെ തീവ്രവാദ ആരോപണം; നേതാവ് തെളിവുകള്‍ നല്‍കണമെന്ന ആവശ്യവുമായി ജി എച്ച് എം രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 03.03.2017) കാസര്‍കോട് ഗവ. കോളജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ച ലീഗ് നേതാവ് സി ഐയുടെ തീവ്രവാദ ബന്ധം പൊതുജനങ്ങള്‍ക്ക് മുമ്പാകെ തെളിയിക്കണമെന്നും മാന്യതക്കുള്ളില്‍ ഒളിപ്പിച്ച് വേക്കേണ്ട ഒന്നല്ല പോലീസിന്റെ തീവ്രവാദ ബന്ധമെന്നും അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളണമെന്നും അഴിമതി വിരുദ്ധ സംഘടനയായ ജി എച്ച് എം ആവശ്യപ്പെട്ടു.
സി ഐ അബ്ദുര്‍ റഹീമിനെതിരെ തീവ്രവാദ ആരോപണം; നേതാവ് തെളിവുകള്‍ നല്‍കണമെന്ന ആവശ്യവുമായി ജി എച്ച് എം രംഗത്ത്

തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പരസ്യമായി സി ഐയോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കണമെന്നും നീതിപാലകരായ പോലിസ് ഉദ്യോഗസ്ഥന്മാരെ പോലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലിയാടാക്കുന്ന നടപടി ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കുമെന്നും ജി എച്ച് എം പറഞ്ഞു. ഇത്തരം തെറ്റിധാരണകള്‍ സൃഷ്ടിച്ച് കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡ ശ്രമം പൊതുജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും എന്ത് വില കൊടുത്തും അത് ചെറുക്കുമെന്നും ജി എച്ച് എം വ്യക്തമാക്കി. മാപ്പുപറയാത്ത പക്ഷം ഐ പി സി 363, 506 വകുപ്പുകള്‍ പ്രകാരം ജില്ലാ കോടതിയില്‍ പരാതി നല്‍കുമെന്നും ജി എച്ച് എം അറിയിച്ചു.

കാസര്‍കോട് ഈയടുത്ത കാലത്ത് ഏറ്റവും സുതാര്യമായും, ജനപക്ഷത്ത് നില്‍ക്കുകയും എല്ലാ മാഫിയകള്‍ക്കും ഒരു പരിധി വരെ കടിഞ്ഞാണിടുകയും ചെയ്ത സി ഐ സിഎ റഹീമിനെ പോലുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെ വരുതിയില്‍ നിര്‍ത്താന്‍ മണല്‍ മാഫിയ അടക്കമുള്ള സംഘത്തിന് സാധിക്കാത്തതിന്റെ പരിണിത ഫലമാണ് ഇത്തരം സമരകോലാഹലങ്ങള്‍ എന്നും ജി എച്ച് എം സൂചിപ്പിച്ചു. സമരങ്ങള്‍ നാടിന്റെ പുരോഗതിക്ക് ഉപകരിക്കുന്നതാകണമെന്നും ജി എച്ച് എം ആവശ്യപ്പെട്ടു.

സി ഐ അബ്ദുര്‍ റഹീമിന്റെ വരവോടെ കാസര്‍കോട്ട് മണല്‍ മാഫിയ, ഭൂമാഫിയ, ലഹരി മാഫിയ, ഗുണ്ടാ സംഘങ്ങള്‍ തുടങ്ങിയ കാസര്‍കോടിന്റെ സമാധാനാന്തരീക്ഷത്തിന് വിഘാതമായി നില്‍ക്കുന്നവരെല്ലാം ഉള്‍വലിഞ്ഞിരുന്നു. സി ഐയെ ഒതുക്കിനിര്‍ത്തി മാഫിയകള്‍ക്ക് പത്തിയുയര്‍ത്താനുള്ള സാഹചര്യം ഉണ്ടാക്കലാണ് ഇത്തരം സമരപരിപാടികളിലൂടെ നേതാക്കള്‍ ലക്ഷ്യമിടുന്നതെന്നും ജി എച്ച് എം പ്രതിനിധി ബുര്‍ഹാന്‍ തളങ്കര അഭിപ്രായപ്പെട്ടു.

കാസര്‍കോടിന്റെ സമാധാനാന്തരീക്ഷമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും 24 മണിക്കൂറിനുള്ളില്‍ നേതാവ് തെളിവുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബുര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ നിയമം നിയമപാലകര്‍ക്ക് എന്ന വിഷയത്തില്‍ സാദിഖ് പള്ളിക്കാല്‍ ഉത്‌ബോധനം നടത്തി. എഞ്ചിനിയര്‍ സാബിത്ത് വിഷയാവതരണം നടത്തി. വിദ്യര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ നടപടി കൈകൊള്ളണമെന്നും യോഗത്തില്‍ സംബന്ധിച്ച സാദിഖ് സാച്ച പറഞ്ഞു. ഹനീഫ് ഗോവ, അമീന്‍ അടുക്കത്ത്ബയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Kerala, Kasaragod, Police, Assault, Attack, Muslim-league, Youth League, STU, news, Meeting, GHM, Burhan Thalangara, A Abdur Rahman, CI Abdur Raheem, Govt. College, SFI, MSF, Allegation police officer; GHM demands evidence

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia