city-gold-ad-for-blogger

Strike | കേരളത്തിലെ ചെങ്കൽ ക്വാറികൾ ഒന്നടങ്കം ഏപ്രിൽ 24 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും

കാസർകോട്: (www.kasargodvartha.com) കേരളത്തിലെ ചെങ്കൽ ക്വാറികൾ ഒന്നടങ്കം ഏപ്രിൽ 24 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് സംസ്ഥാന ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർകാർ പുറത്തിറക്കിയ പുതിയ നിയമ പ്രകാരം ഒരു തരത്തിലും യോജിച്ച് പോവാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടാവുകയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

Strike | കേരളത്തിലെ ചെങ്കൽ ക്വാറികൾ ഒന്നടങ്കം ഏപ്രിൽ 24 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും

പുതിയ ഭേദഗതി പ്രകാരം, നിലവിലുണ്ടായിരുന്ന കൺസോളിഡേറ്റഡ് റോയൽറ്റി പേയ്‌മെന്റ് സംവിധാനം നിർത്തലാക്കിയതോടെ ചെങ്കൽ ക്വാറികൾക്കൊന്നും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 30 വർഷം പെർമിറ്റ് വരെ നൽകുന്ന കരിങ്കൽ ക്വാറികളുടേത് പോലെ ഒരു വർഷത്തിൽ താഴെ മാത്രം പെർമിറ്റ് കാലാവധി ആവശ്യമുള്ള ചെങ്കൽ ക്വറികളെയും ഒരേ ഗണത്തിൽ പെടുത്തി കൊണ്ടുള്ള നിയമം അശാസ്ത്രീയമാണ്.

Strike | കേരളത്തിലെ ചെങ്കൽ ക്വാറികൾ ഒന്നടങ്കം ഏപ്രിൽ 24 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും

ഖനന സമയത്ത് തന്നെ 50 ശതമാനം വേസ്റ്റ് സംഭവിക്കുന്ന ചെങ്കൽ ക്വാറികൾക്ക് താങ്ങാൻ കഴിയാത്ത രീതിയിലാണ് പുതിയ നിയമം ഉണ്ടാക്കിയിട്ടുള്ളത്. ഖനനത്തിനുള്ള അനുമതി ലഭിക്കുന്നതിനായി എല്ലാ രേഖകളും ഹാജരാക്കിയാൽ 30 ദിവസത്തിനകം പെർമിറ്റ് നൽകണമെന്ന പുതിയ വ്യവസ്ഥകൾ ഇപ്പോൾ റദ്ദ് ചെയ്തിരിക്കുകയാണ്. ഒരേ സ്ഥലത്ത് പല ഘട്ടങ്ങളിലായി അഞ്ച് വർഷം വരെ പെർമിറ്റ് ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് മൂന്ന് വർഷമായി ചുരുക്കി.

റൂൾ മൂന്ന് ബി പ്രകാരം ഫിനാൻഷ്യൽ ഗ്യാരന്റി ഏർപെടുത്തിയത് ചെങ്കൽ ക്വാറികൾക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. പെർമിറ്റ് ലഭിക്കാൻ (EC) തന്നെ രണ്ട് വർഷമായി അപേക്ഷിച്ച് കാത്തിരിക്കുന്നവർ നിരവധി പേരാണ്. ഇതിനിടെ പിഴയും റോയൽറ്റിയും നാലിരട്ടിയായി വർധിപ്പിച്ചത് കണക്കാക്കിയാൽ പത്തിരട്ടി വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ചെങ്കൽ ഖനനം ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും സംസ്ഥാനത്തെ എല്ലാ ചെങ്കൽ ക്വാറികളും 24 മുതൽ അടച്ചിടുമെന്നും അസോസിയേഷൻ സംസ്ഥാന സെക്രടറി കെ മണികണ്ഠൻ പറഞ്ഞു.

Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Strike, Government, Stone Quarries, All stone quarries in Kerala will be closed indefinitely from April 24.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia