Pinhole Intervention | മരുന്നോ ശസ്ത്രക്രിയയോ വേണ്ട; ഗര്‍ഭാശയത്തിലെയും മാറിടത്തിലെയും മുഴകള്‍, വെരികോസ് വെയിന്‍, മൂത്രസംബന്ധമായ അസുഖങ്ങള്‍, തൈറോയ്ഡ് എന്നിവയ്ക്ക് പരിഹാരം കാണാന്‍ നൂതന ചികിത്സ; 'പിന്‍ഹോള്‍ ഇന്റെര്‍വെന്‍ഷന്‍' സംവിധാനത്തെ അറിയാം
Jul 12, 2023, 18:24 IST
കാസര്‍കോട്: (www.kasargodvartha.com) ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്. സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ ആരോഗ്യപരിചരണ മേഖലയിലും വന്‍തോതില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ചികിത്സാരീതികളിലും അത് പ്രതിഫലിച്ചു. അത്തരത്തിലൊരു ചികിത്സാ രീതിയാണ് പിന്‍ഹോള്‍ ഇന്റെര്‍വെന്‍ഷന്‍.
വെരികോസ് വെയിന്‍ (ഞരമ്പ് പോലുള്ള രക്തക്കുഴലുകള്‍), മൂത്രസംബന്ധമായ അസുഖങ്ങള്‍, തൈറോയ്ഡ്, ഗര്‍ഭാശയത്തിലെയും മാറിടത്തിലെയും മുഴകള്‍ എന്നിവയ്ക്ക് മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ പരിഹാരം കണ്ടെത്തുന്ന ആധുനിക ചികിത്സയാണ് പിന്‍ഹോള്‍ ഇന്റെര്‍വെന്‍ഷന്‍ എന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സ്പെഷ്യലിസ്റ്റായ ഡോ. മുഹമ്മദ് റഫീഖ് പറഞ്ഞു. കാസര്‍കോട് അരമന ആശുപത്രിയില്‍ 'പിന്‍ഹോള്‍ ഇന്റെര്‍വെന്‍ഷന്‍' ചികിത്സയ്ക്ക് പ്രാരംഭം കുറിക്കുന്നതിനെത്തിയ ഡോ. മുഹമ്മദ് റഫീഖ് കാസര്‍കോട് വാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.
വേദനയോ ശസ്ത്രക്രിയ നടത്തുമ്പോഴോ ഉണ്ടാകുന്ന പാടുകളോ ഒന്നും തന്നെയില്ലാതെ കൈ ഞരമ്പിലൂടെ കടത്തിവിടുന്ന ഏറ്റവും ചെറിയ അതിനൂതന ഉപകരണം വഴിയാണ് പിന്‍ഹോള്‍ ഇന്റെര്‍വെന്‍ഷന്‍ ചികിത്സ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക, യൂറോപ് വന്‍കരകളിലെ രാജ്യങ്ങളില്‍ ചുരുങ്ങിയ വര്ഷങ്ങള്ക്കുളില് തുടങ്ങിയ പിന്‍ഹോള്‍ ചികിത്സ ഇപ്പോള്‍ ഇന്‍ഡ്യയിലും സാധ്യമായിരിക്കുകയാണ്. ആശുപത്രിയില്‍ വന്ന് മണിക്കൂറുകള്‍ക്കുളില്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നതും ഒരു തരത്തിലുള്ള വിശ്രമം ആവശ്യമില്ലെന്നതും ഈ ചികിത്സയ്ക്ക് പ്രചാരം വര്‍ധിപ്പിക്കുകയാണ്.
മുമ്പ് മരുന്നിനെയും ശസ്ത്രക്രിയയെയും ആശ്രയിച്ചാണ് ഈ രോഗങ്ങള്‍ക്കെല്ലാം ചികിത്സ നടത്തി വന്നിരുന്നത്. എന്നാല്‍ പിന്‍ഹോള്‍ ചികിത്സയ്ക്ക് മരുന്നോ ശസ്ത്രക്രിയയോ ആവശ്യമില്ലെന്നതും ശരീരത്തിലെ മറ്റ് ഏതെങ്കിലും അവയവങ്ങള്‍ക്ക് പോറല്‍ പോലും ഉണ്ടാക്കില്ലെന്നതും ലളിതമായ രീതിയിലൂടെയുള്ള ചികിത്സയ്ക്ക് ചിലവ് കുറവാണെന്നതും എടുത്ത് പറയേണ്ട ഘടകമാണ്. ശസ്ത്രക്രിയ ഭയന്നും മരുന്ന് കഴിക്കാനുള്ള വിമുഖത കൊണ്ടും പല രീതിയിലും രോഗത്തിന്റെ ദുരിതം അനുഭവിക്കുന്ന പലര്‍ക്കും ഈ ചികിത്സ ഒരു ആശ്വാസം തന്നെയാകും.
ശരീരം തുറന്നുള്ള ചികിത്സ പലപ്പോഴും മറ്റ് അവയവങ്ങള്‍ക്ക് നേരിയ രീതിയിലെങ്കിലും പോറല്‍ ഉണ്ടാക്കുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ആവശ്യം വേണമെന്നതും രോഗി പരിചരണത്തിന് മറ്റുള്ളവര്‍ ആവശ്യമാണെന്നതും വലിയ കടമ്പയാണ്. ഇതിനെല്ലാം പരിഹാരമാണ് പിന്‍ഹോള്‍ ചികിത്സ. കൃത്യമായ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തി അതിന് ആവശ്യമായ ചികിത്സ നല്‍കുക എന്നതാണ് പിന്‍ഹോള്‍ ഇന്റെര്വെന്ഷനിലൂടെ സാധ്യമാകുന്നത്. ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ഈ ചികിത്സയ്ക്ക് ലഭിക്കുന്നതെന്നും ഡോ. മുഹമ്മദ് റഫീഖ് പറയുന്നു.
കൂടാതെ വെരികോസ് വെയ്ന്‍ ഗ്ലൂ തെറാപി, മരുന്നില്ലാതെ രക്തസമ്മര്‍ദം കുറക്കുന്ന റീനല്‍ ഡിനെര്വേഷന് തെറാപി തുടങ്ങിയ ചികിത്സയും പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷനിലൂടെ നിര്‍വഹിക്കാവുന്നതാണ്. കാസര്‍കോട്ട് അരമന ആശുപത്രിയില്‍ എല്ലാ ചൊവ്വാഴ്ചകളിലും ഡോ. മുഹമ്മദ് റഫീഖിന്റെ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594002324 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഡോക്ടറുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വീഡിയോയില്‍:

Keywords: Aramana Hospital, Aster MIMS, Pinhole Intervention, Health, Lifestyle, Kerala News, Kasaragod News, Health News, Health Tips, Dr Muhammad Rafeeq, All about 'Pinhole Intervention' treatment.
< !- START disable copy paste -->