city-gold-ad-for-blogger

Kalolsavam | 61-ാമത് കേരള സ്‌കൂള്‍ കലോല്‍സവം: ആഘോഷലഹരിയില്‍ കോഴിക്കോട്; ഷെഡ്യൂള്‍, തത്സമയം എങ്ങനെ കാണാം, അറിയേണ്ടതെല്ലാം

കോഴിക്കോട്: (www.kasargodvartha.com) കൗമാരക്കാരുടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമാണ് കേരള സ്‌കൂള്‍ കലോല്‍സവം. 61-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ കോഴിക്കോട് ഒരുങ്ങുകയാണ്. ഒരുക്കങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം 2023 ജനുവരി രണ്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
        
Kalolsavam | 61-ാമത് കേരള സ്‌കൂള്‍ കലോല്‍സവം: ആഘോഷലഹരിയില്‍ കോഴിക്കോട്; ഷെഡ്യൂള്‍, തത്സമയം എങ്ങനെ കാണാം, അറിയേണ്ടതെല്ലാം

24 വേദികളാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. വെസ്റ്റ്ഹില്‍ വിക്രം മൈതാനമാണ് പ്രധാന വേദി. 30 വര്‍ഷത്തിന് ശേഷമാണ് പരേഡ് ഗ്രൗണ്ടായ വിക്രം മൈതാനം പൊതുപരിപാടിക്കായി തുറന്ന് കൊടുക്കുന്നത്. എട്ട് ഏക്കര്‍ വിസ്തൃതിയുള്ള വിക്രം മൈതാനം ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന്റെ അഭൂതപൂര്‍വമായ കാഴ്ചകള്‍ സമ്മാനിക്കും. മൈതാനത്തിന്റെ ഏത് ഭാഗത്തുനിന്നും പരിപാടികള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് വേദി ക്രമീകരിച്ചിരിക്കുന്നത്.

ജനുവരി മൂന്നിന് രാവിലെ 8.30ന് വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും. ഏഴിന് വൈകിട്ട് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി സമ്മാനവിതരണം നിര്‍വഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി കെ രാജന്‍ സുവനീര്‍ പ്രകാശനം ചെയ്യും

തത്സമയം കാണാം

കേരള സ്‌കൂള്‍ കലോല്‍സവം വിക്ടേഴ്‌സ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. www(dot)ulsavam(dot)kite(dot)kerala(dot)gov(dot)in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'KITE Ulsavam' എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. മത്സരഫലങ്ങള്‍ക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.

കലോത്സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ (www(dot)schoolwiki(dot)in) അപ്ലോഡ് ചെയ്യും. മത്സര ഇനങ്ങളും ഫലങ്ങള്‍ക്കുമൊപ്പം വിവിധ വേദികളില്‍ നടക്കുന്ന ഇനങ്ങള്‍ കൈറ്റ് വിക്ടേഴ്സില്‍ തത്സമയം നല്‍കും. www(dot)victers(dot)kite(dot)gov(dot)in വഴിയും KITE VICTERS മൊബൈല്‍ ആപ് വഴിയും ഇത് കാണാം. കൈറ്റ് വിക്ടേഴ്സ് പ്ലസിലും പ്രത്യേകം ലൈവ് സൗകര്യമുണ്ട്.

Keywords:  Kerala-School-Kalolsavam, Kerala, Kozhikode, Top-Headlines, School-Kalolsavam, Kalolsavam, School, Competition, All about 61st Kerala School Kalolsavam.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia