തീരദേശ ഹൈവേയുടെ കാസർകോട്ടെ അലൈൻമെന്റ് തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി; നിർമിക്കേണ്ടി വരിക ആറ് പാലങ്ങൾ; മറുപടി സി എച് കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷന്
കാസർകോട്: (www.kasargodvartha.com 12.08.2021) തീരദേശ ഹൈവേയുടെ ജില്ലയിലെ അലൈൻമെന്റ് തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രണ്ട് തെങ്ങ് പാലം - വലിയ പറമ്പ - അഴീത്തലപാലം - നീലേശ്വരം - അഴിത്തല - കാഞ്ഞങ്ങാട് കടപ്പുറം - നോർത് കോട്ടച്ചേരി - പാലക്കുന്ന് - ഉദുമ പഞ്ചായത്ത് ഓഫീസ് - ഉദുമ കടപ്പുറം നൂമ്പിൽ പാലം - ചെമ്പരിക്ക ബീച് - കീഴുർ ബീച് - കാസർകോട് തുറമുഖം - കാസർകോട് ലൈറ്റ് ഹൗസ് - സി പി സി ആർ ഐ - പന്നിക്കുന്ന് - ആരിക്കാടി - ഷിറിയ പാലം - ഉപ്പള - ഉപ്പള ഗേറ്റ് - ഹൊസബട്ട് പാലം - കണ്ണതീർത്ഥ ബീച് - തുമിനാട് - ദേശീയപാത കുഞ്ചത്തൂർ എന്നിങ്ങനെയാണ് അലൈൻമെന്റ്.
ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇൻവെസ്റ്റിഗേഷൻ നടത്തി ഡി പി ആർ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഡി പി ആർ കിഫ്ബിയിൽ സമർപിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും.
അലൈൻമെന്റിൽ രണ്ട് തെങ്ങ്, അഴിത്തല, ഉദുമ (നൂമ്പിൽ), കാസർകോട്, ഷിറിയ , ഹൊസബെട്ട എന്നിങ്ങനെ ആറ് പാലങ്ങളുണ്ട്. ഹൊസബട്ട പാലത്തിന്റെ പ്രവൃത്തി ഹാർബർ എൻജിനീയറിങ് വിഭാഗം നടത്തിവരുന്നു. കാസർകോട് പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ അവസാന ഘട്ടത്തിലാണ്. മറ്റുള്ളവയുടെ ഇൻവെസ്റ്റിഗേഷൻ പൂർത്തീകരിച്ച് റിപോർട് ഡി പി ആർ തയ്യാറാക്കുന്നതിനായി ഡിസൈൻ വിംഗിന് സമർപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാസർകോട്ട് എ പി എൽ. കാർഡുകൾ ബിപിഎൽ. കാർഡുകളാക്കി മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 8386 അപേക്ഷകൾ ലഭിച്ചതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ സി എച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിന് മറുപടി നൽകി. കാസർകോട് താലൂകിൽ 1520,
ഹോസ്തുർഗ് - 3003, വെള്ളരിക്കുണ്ട് - 498, മഞ്ചേശ്വരം - 3365 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.
കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനും മാസ്ക്
ധരിക്കാത്തതിനുമായി 2021 മെയ് എട്ട് മുതൽ ജൂലൈ 27 വരെ സംസ്ഥാനത്ത് റെജിസ്റ്റർ ചെയ്ത കേസുകളിൽ സംസ്ഥാനത്ത് 29,20,50,000 രൂപ പിഴയായി ഈടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി എച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Keywords: Kerala, Kasaragod, News, Minister, MLA, National highway, Top-Headlines, Bridge, Alignment of coastal highway decided in Kasaragod, says Minister of Public Works.
< !- START disable copy paste -->






