city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lightning | ആലപ്പുഴയില്‍ ഇടിമിന്നലില്‍ വോടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവി കാമറകള്‍ കേടായി; പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി

Alappuzha: Strong room cctv's were damaged by lightning, Voting Machine, Alappuzha News, Strong Room

*എം ലിജു റിടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. 

*കനത്ത മഴയിലും മിന്നലിലും നശിക്കുകയായിരുന്നു.

*സ്ട്രോങ് റൂം പരിസരത്ത് നിരീക്ഷകരെ നിയോഗിക്കണം.

ആലപ്പുഴ: (KasargodVartha) ജില്ലയില്‍ കഴിഞ്ഞ ദിവസം ദിവസം പെയ്ത കനത്ത മഴയിലും മിന്നലിലും ആലപ്പുഴ മണ്ഡലത്തിലെ വോടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സി സി ടി വി കാമറകള്‍ കേടായി. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിലാണ് സ്‌ട്രോങ്ങ് റൂമുകള്‍. സി സി ടി വി കാമറകള്‍ നശിച്ച വിവരം ജില്ലാ കളക്ടര്‍ സ്ഥാനാര്‍ഥികളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. 

ചൊവ്വാഴ്ച (30.04.2024) രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിവെട്ടും മിന്നലുമുണ്ടായത്. ഏകദേശം ഒരു മണിക്കൂറോളം മഴ തുടര്‍ന്നു. അതേസമയം, സംഭവത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് എം ലിജു റിടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വോടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് പരാതി നല്‍കിയത്. 

തിരഞ്ഞെടുപ്പിന്റെ സുരക്ഷയും സുതാര്യതയും പ്രാധാന്യവും കണക്കിലെടുത്ത്, അടിയന്തരമായി സി സി ടി വി കാമറകള്‍ സ്ഥാപിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. വോടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്ട്രോങ് റൂം പരിസരം നിരീക്ഷിക്കാന്‍ സെന്റ് ജോസഫ്സ് എച് എസ് എസ് പരിസരത്ത് നിരീക്ഷകരെ നിയോഗിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia