city-gold-ad-for-blogger

Housewife Died | മക്കളെ സ്‌കൂള്‍ ബസ് കയറ്റാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: (www.kasargodvartha.com) ഹരിപ്പാട് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. നങ്ങ്യാര്‍കുളങ്ങര കോട്ടയ്ക്കകത്ത് ആദിഭവനത്തില്‍ സുധാകരന്റെ ഭാര്യ രഞ്ജിനി(38)യാണ് മരിച്ചത്. രാവിലെ 8.30 ന് വീടിനു സമീപമാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

നടുവട്ടം വി എച് എസ് എസില്‍ പഠിക്കുന്ന മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്ന വഴിയാണ്  രഞ്ജിനി പെട്ടെന്ന് മക്കളുടെ മുന്നില്‍വച്ച് കുഴഞ്ഞു വീണത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വഴിമധ്യേ തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Housewife Died | മക്കളെ സ്‌കൂള്‍ ബസ് കയറ്റാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു


വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം പകല്‍ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: ആദിത്യന്‍, ആര്യ.

Keywords: news,Kerala,State,Alappuzha,Top-Headlines,Death,Dead body,Children, school,hospital, Alappuzha: Housewife collapsed and died in Haripad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia