city-gold-ad-for-blogger

Accident | നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം കടയിലേക്ക് ഇടിച്ചുകയറി; മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതെന്ന് പൊലീസ്; ഡ്രൈവര്‍ക്കെതിരെ കേസ്

ഹരിപ്പാട്: (www.kasargodvartha.com) നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം കടയിലേക്ക് ഇടിച്ചുകയറി. പല്ലന കെവി ജട്ടി ജങ്ഷനിലുളള മസ്ജിദിന് മുന്നിലായിരുന്നു അപകടം നടന്നത്. തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാര്‍ ആദ്യം  ഇടതു വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി  എതിര്‍ദിശയിലേക്ക് തിരിഞ്ഞ് ഇടതുവശത്തെ കടയുടെ ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 

മദ്യപിച്ച് അമിതവേഗതയിലാണ് ഡ്രൈവര്‍ കപില്‍(27) വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. തോട്ടപ്പള്ളി മുതല്‍ അപകടകമായ തരത്തിലാണ് ഇയാള്‍ വാഹനമോടിച്ച് വന്നതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ശൗക്കത്തലിയുടെ ഫ്രോസ് വെല്‍ ഫുഡ് കടയ്ക്ക് സാരമായ തകരാറുണ്ടായി. 

Accident | നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം കടയിലേക്ക് ഇടിച്ചുകയറി; മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതെന്ന് പൊലീസ്; ഡ്രൈവര്‍ക്കെതിരെ കേസ്

രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇടിയുടെ ആഘാതത്തില്‍ 11 കെവി ലൈന്‍ കടന്നു പോകുന്ന വൈദ്യുതി പോസ്റ്റ് ചുവടു വെച്ച് രണ്ടായി ഒടിഞ്ഞ് റോഡിന് കുറുകെ വീണു. ശബ്ദം കേട്ട് തൊട്ടടുത്ത പള്ളിയില്‍ ഉണ്ടായിരുന്നവരുടേയും സമീപവാസികളുടേയും സമയോചിതമായ ഇടപെടല്‍ മൂലം അപകടങ്ങള്‍ ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Keywords: News, Top-Headlines, Alappuzha, Kerala, Accident, Car, Case, Police, Shop, Electricity pole, Driver, Alappuzha: Car rammed into the shop after smashing the electricity pole.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia