Anniversary | 55-ാം വാർഷിക നിറവിൽ ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന; ആഘോഷം മെയ് 4 മുതൽ 11 വരെ; വൈവിധ്യമാർന്ന പരിപാടികൾ
Mar 21, 2023, 16:38 IST
കാസർകോട്: (www.kasargodvartha.com) ഉത്തരകേരളത്തിലെ പുരാതന അഗതി-അനാഥ കേന്ദ്രമായ ആലംപാടി നൂറുൽ ഇസ്ലാം യതീംഖാനയുടെ 55-ാം വാർഷികാഘോഷം 2023 മെയ് നാല് മുതൽ 11 വരെ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരവധി വിദ്യാർഥികളെ വാർത്തെടുത്ത് സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാനപങ്ക് വഹിച്ച ജില്ലയിലെ ആദ്യത്തെ അനാഥ-അഗതി മന്ദിരമാണ് നൂറുൽ ഇസ്ലാം യതീംഖാനയെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വാർഷികത്തോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, പ്രഭാഷണ പരമ്പരകൾ, അലുംനി മീറ്റ്, ജില്ലാ ഓർഫനേജ് മീറ്റ്, വഫിയ്യ - ഫാളിലാ മീറ്റ്, നൂറെ അജ്മീർ പ്രാർഥന സദസ്, സാംസ്കാരിക സമ്മേളനം, മെഡികൽ കാംപ്, പ്രവാസി സംഗമം, ബുർദ മത്സരം, ജില്ലാ ഓർഫനേജ് വിദ്യാർഥികളുടെ കലാമത്സരങ്ങൾ, മാഗസിൻ പ്രകാശനം, പൂർവീകരുടെ അനുസ്മരണം, മഹല്ല് ശാക്തീകരണം, മജ്‌ലിസുന്നൂർ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ, കൊയ്യോട് ഉമർ മുസ്ല്യാർ, സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ, മുഹമ്മദ് യാസീൻ മുത്തുകോയ തങ്ങൾ രാമന്തളി, കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ, അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി, അബ്ദുൽ സലീം വാഫി, ഖലീൽ ഹുദവി കല്ലായം, ഇപി അബൂബകർ ഖാസിമി പത്തനാപുരം, പിവി അബ്ദുൽ സലാം ദാരിമി, ബാവ മുസ്ല്യാർ അങ്കമാലി, ജിഎസ് അബ്ദുൽ ഹമീദ് ദാരിമി, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി സംബന്ധിക്കും
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എൻഎ അബൂബകർ ഹാജി, വൈസ് പ്രസിഡന്റ് എംഎം ഹമീദ് മിഅറാജ്, സെക്രടറി മേനത്ത് മുഹമ്മദ്, ട്രഷറർ ഗോവ അബ്ദുല്ല ഹാജി, മാനജർ സ്വാദിഖ് മുബാറക്, കറസ്പോണ്ടന്റ് കെഎസ് മഹ്‌മൂദ് ഹാജി എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Alampady, Orphanage Fest, Celebration, Anniversary, Press Meet, Inauguration, Top-Headlines, Alampady Noorul Islam Orphanage celebrates 55th anniversary.
< !- START disable copy paste -->