city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Awards | ആലക്കോട് ഗോകുലം ഗോശാല വിദ്യാപീഠത്തിന്റെ 2023 ലെ പരമ്പര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പെരിയ: (KasargodVartha) ആലക്കോട് ഗോകുലം ഗോശാല വിദ്യാപീഠത്തിന്റെ 2023 ലെ പരമ്പര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നർത്തകി പത്മാ സുബ്രഹ്മണ്യത്തിനാണ് 'പരമ്പര നാട്യ ഭൂഷണ' അവാർഡ്. ഭരതനാട്യം ഭാരതത്തിലും വിദേശത്തിലും ജനകീയമാക്കി മാറ്റിയതിനും ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ അഗാധമായ പഠനങ്ങൾ നടത്തി പല മുദ്രകളും കരണങ്ങളും തിരിച്ചു കൊണ്ടുവരുന്നതിലും ചെയ്ത സമഗ്ര സംഭാവനയ്ക്കാണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Awards | ആലക്കോട് ഗോകുലം ഗോശാല വിദ്യാപീഠത്തിന്റെ 2023 ലെ പരമ്പര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

51,000 രൂപയും താമ്ര ഫലകവുമാണ് അവാർഡ് ജേതാവിന് കൊടുക്കുന്നത്. 2023 ലെ പരമ്പര ഗുരുരത്ന അവാർഡ് പ്രശസ്ത കർണാടക സംഗീതജ്ഞനും മുൻ അധ്യാപകനുമായ കാഞ്ഞങ്ങാട് സ്വദേശി വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനാണ്. മതസൗഹാർദത്തിനായി കേരളത്തിലുടനീളം നിരവധി സംഗീത യാത്രകൾ നടത്തിയ വിഷ്ണുഭട്ട് നിരവധി ഗാനങ്ങൾക്ക് ഈണം നൽകി. 30,000 രൂപയും താമ്ര ഫലകവും അവാർഡ് ജേതാവിന് നൽകും .

പരമ്പര യുവപ്രതിഭ പുരസ്കാരം വളർന്നു വരുന്ന യുവ വയലിൻ കലാകാരനായ ആലങ്കോട് ഗോകുലിനും ബാംഗ്ലൂർ സ്വദേശിനി ഗായിക വിഭ രാജീവിനും ലഭിക്കും. 25000 രൂപയും താമ്ര ഫലകവുമാണ് പുരസ്കാര ജേതാക്കൾക്ക് നൽകുന്നത്. നവംബർ 10 മുതൽ 19 വരെ നടക്കുന്ന ദീപാവലി സംഗീതോത്സവത്തിന്റെ സമാപന ദിവസം അവാർഡുകൾ വിതരണം ചെയ്യും.

വിഷ്ണുപ്രസാദ് ഹെബ്ബാർ, കെപി വിനോദ് കൃഷ്ണൻ, പിവി പത്മരാജൻ, ശിവപ്രസാദ് മഞ്ഞൊളിത്തായ, ഗുരുദത്ത് കാഞ്ഞങ്ങാട്, കെഎൻ ഭട്ട്, മനോജ് പൂച്ചക്കാട്, പല്ലവനാരായണൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Keywords: News, Malayalam News, Kasaragod News, Alakkode, Awards, Alakkode Gokulam Goshala 2023 awards announced.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia