Drama Festival | മലയോര മേഖലയിലേക്ക് വിരുന്നെത്തിയ അഖില കേരള നാടകോത്സവത്തിൽ ആസ്വാദകരുടെ തിരക്കേറി
Dec 28, 2022, 17:01 IST
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) മാലോം യുവശക്തി ക്ലബും നാട്ടക്കല് ഇ എം എസ് വായനശാലയും ചേർന്ന് മാലോത്ത് നടത്തി വരുന്ന അഖില കേരള നാടകോത്സവത്തിൽ ആസ്വാദകരുടെ തിരക്കേറി. മാലോത്ത് പ്രത്യേകം തയ്യാറാക്കിയ നാടക വേദിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സദസ് നിറഞ്ഞതായിരുന്നു. കേരളത്തിലെ മികച്ച പ്രൊഫഷണൽ നാടക സമിതികളുടെ നാടകങ്ങളാണ് അരങ്ങ് തകർക്കുന്നത്.
ആദ്യദിനം നടന്ന ചങ്ങനാശേരി അണിയറയുടെ 'നാലുവരി പാത' പുതുമയുള്ള പ്രമേയം ഒന്നുമല്ലെങ്കിലും ജനങ്ങളെ ബോറടിപ്പിക്കാതെ കൊണ്ടുപോയി. രണ്ട് നടിയും മൂന്നു നടന്മാരും മാത്രമുള്ള ഒരു നാടകം ഇടവേളയില്ലാതെ മുന്നോട്ടു പോയപ്പോൾ അത് ജനങ്ങളെ പിടിച്ചിരുത്തി. ആംബുലൻസിന്റെ ഉള്ളിൽ നടക്കുന്ന കഥയാണ് ഇതിൽ കൂടുതലും കാണിച്ചത്. അമിതാഭിനയമോ അമിത മേകപോ ഇല്ലാതെ നടീ- നടന്മാർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആംബുലൻസിൽ കള്ളപ്പണം കൊണ്ടുപോകുന്ന കഥ ആദ്യാവസാനം സസ്പെൻസ് നിലനിർത്തി കൊണ്ടുപോകുവാൻ ഈ നാടകത്തിനു കഴിഞ്ഞു.
രണ്ടാം ദിനം നടന്ന തൃശൂർ സദ്ഗമയുടെ ഉപ്പ് എന്നനാടകവും ശ്രദ്ധേയമായി. ജന്മി നാടു വാഴിത്വവും അയിത്തവും തൊട്ടുകൂടായ്മയും ഒക്കെ കാച്ചി കുറുക്കി എടുത്തുള്ളതായിരുന്നു നാടകം. ആദ്യം മുതൽ അവസാനം വരെ ആരെയും മടുപ്പിക്കാതെ ഈ നാടകവും ആളുകളെ പിടിച്ചിരുത്തി. ഇനിയുള്ള മൂന്ന് ദിവസം മൂന്ന് വ്യത്യസ്ത നാടകങ്ങൾ അരങ്ങിലെത്തും. ബുധനാഴ്ച കായം കുളം സഫര്യയുടെ ചെമ്പൻ കുതിര, വ്യാഴാഴ്ച കൊല്ലം കാളിദാസ കലാക്ഷേത്രത്തിന്റെ ചന്ദ്രികയ്ക്ക് ഉണ്ടൊരു കഥ, വെള്ളിയാഴ്ച കൊല്ലം ആവിഷ്ക്കാരയുടെ ദൈവം തോട്ട ജീവിതം എന്നീ നാടകങ്ങൾ അരങ്ങേറും.
സൗജന്യമായിട്ടാണ് നാടകോത്സവം സംഘാടകർ സംഘടിപ്പിക്കുന്നത്. ആസ്വാദകർക്ക് ഇടവേളകളിൽ ചുക്ക് കാപ്പിയും നൽകി വരുന്നു. മലയോര മേഖലയുടെ കലാ സാംസ്കാരിക ചരിത്രത്തിൽ ആദ്യമായിട്ടാണ് മാലോത്ത് നാടകോത്സവം നടക്കുന്നത്.

Keywords: Akhila Kerala Drama Festival crowded with public, Kerala,news,Top-Headlines, Drama-festival,Vellarikundu.