city-gold-ad-for-blogger

അവസാന നിമിഷം ലാൻഡിങ് ഉപേക്ഷിച്ചത് റൺവേയിലെ മറ്റൊരു വിമാനം കാരണമെന്ന് എംപിമാർ; വാദം തള്ളി എയർ ഇന്ത്യ

Air India Clarifies 'Go Around' Event After Emergency Landing in Chennai, Denies Another Plane on Runway
Photo Credit: X/Air India

● 'എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ചതിനാലാണ് വിമാനം ഉയർത്തിയത്'.
● റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ.
● 5 എം.പി.മാർ ഉൾപ്പെടെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
● 'പൈലറ്റുമാർക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്'.

തിരുവനന്തപുരം: (KasargodVartha) തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ രംഗത്തെത്തി. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് 'ഗോ എറൗണ്ട്' ആണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

വിമാനത്തിൽ സംഭവിച്ചത് ചെന്നൈയിലെ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി.) നിർദേശിച്ചതനുസരിച്ചാണ് വിമാനം വീണ്ടും ഉയർത്തിയത്. റൺവേയിൽ മറ്റൊരു വിമാനം കാരണം അവസാന നിമിഷം ലാൻഡിങ് ശ്രമം ഉപേക്ഷിച്ചെന്നാണ് വിമാനത്തിലെ ജീവനക്കാർ അറിയിച്ചതെന്ന് എം.പി.മാർ പറഞ്ഞിരുന്നു. 5 എം.പി.മാർ ഉൾപ്പെടെ 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന എം.പി.മാരുടെ വാദം എയർ ഇന്ത്യ തള്ളി.
 

എയർ ഇന്ത്യയുടെ വിശദീകരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യൂ.

Article Summary: Air India clarifies an emergency landing in Chennai was a 'go around,' denying another plane on the runway.

#AirIndia #Chennai #GoAround #FlightSafety #Aviation #News

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia