city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയിംസ് കാസര്‍കോട് സ്ഥാപിക്കണം: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 24.06.2020) ആരോഗ്യ മേഖലക്ക് പ്രതീക്ഷയായ എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ല രൂപീകരിച്ച് 36 വര്‍ഷം പിന്നിട്ടിട്ടും മതിയായചികില്‍സാ സൗകര്യമില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതം പേറി കഴിയുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ ആയിരക്കണക്കിന് രോഗികളിന്നും മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാതെ കഷ്ടത അനുഭവിക്കുന്നു. കോവിസ് 19 പടര്‍ന്ന സാഹചര്യം ഉന്നതമായ ആരോഗ്യ സംവിധാനം ജില്ലയില്‍ നിലവില്‍ വരേണ്ടതിന്റെ അനിവാര്യത എത്രത്തോളമെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

വിദഗ്ദ ചികില്‍സക്കായി ജില്ലക്കാര്‍ ഏറെയും ആശ്രയിച്ചിരുന്ന മംഗലപുരത്തിന്റെ അതിര്‍ത്തി അടച്ചതിന്റെ ഭീകര അവസ്ഥയും, നിരവധി ജീവന്‍ ചികില്‍സ കിട്ടാതെ പൊലിയേണ്ടി വന്നതും വലിയ ദുരന്ത സംഭവമായിരുന്നു. ഇത്തരം ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ട സ്ഥലം കാസര്‍കോട് ജില്ലയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

എയിംസ് കാസര്‍കോട് സ്ഥാപിക്കണം: മുസ്ലിം ലീഗ്


ദിനംപ്രതി ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ലഡാക്കില്‍ രാജ്യത്തിനു വേണ്ടി വീരമുത്യു വരിച്ച ധീര ജവാന്മാര്‍ക്കും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ ഭാര്യ മാതാവ് നഫീസ ഹജ്ജുമ്മയുടേയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. എം സി ഖമറുദ്ധീന്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, വി കെ പി ഹമീദ് അലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, കെ എം ശംസുദ്ധീന്‍ ഹാജി, കെ ഇ എ ബക്കര്‍, എ ബി ശാഫി, കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുല്‍ റഹ് മാന്‍ വണ്‍ഫോര്‍, അഡ്വ. എം ടി പി അബ്ദുല്‍ കരിം എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Kerala, News, Kasaragod, Hospital, Medical College, Health, Muslim-league, Meeting, Health-Department, AIIMS should be set up in Kasaragod: Muslim League.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia