AIIMS @ Kinalur | എയിംസ്: കാസർകോടിനെ പരിഗണിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് സംസ്ഥാന സർകാർ, ബജറ്റിൽ മറന്ന മെഡികൽ കോളജ് ഉടൻ പൂർണസജ്ജമാക്കും; മറുപടി നവ കേരള സദസിൽ ദേശീയവേദി നൽകിയ നിവേദനത്തിന്
Feb 8, 2024, 14:39 IST
കാസർകോട്: (KasargodVartha) കേരളത്തിൽ ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസ് (AIIMS) കോഴിക്കോട് ജില്ലയിലെ താമരശേരി താലൂകിലെ കിനാലൂരിൽ ആരംഭിക്കുന്നതിന് സംസ്ഥാന സർകാർ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും, അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കാസർകോട് ജില്ലയെ പരിഗണിക്കാനാവില്ലെന്നും മെഡികൽ - വിദ്യാഭ്യാസ കാര്യാലയം ഡയറക്ടർ. സാമൂഹ്യ - ജീവകാരുണ്യ കൂട്ടായ്മയായ മൊഗ്രാൽ ദേശീയവേദിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മൊഗ്രാൽ ദേശീയവേദി നവ കേരള സദസിൽ ആരോഗ്യ മന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മെഡികൽ ഡയറക്ടർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജില്ലയുടെ ആരോഗ്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി 2012ൽ തറക്കല്ലിട്ട ഉക്കിനടുക്ക മെഡികൽ കോളജിനെ പൂർണ സജ്ജമാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരികയാണെന്ന് അറിയിപ്പിൽ പറയുന്നു. എന്നാൽ സംസ്ഥാന ബജറ്റിൽ തുക അനുവദിക്കാതെ സർക്കാർ മെഡിക്കൽ കോളേജിനെ പാടെ മറക്കുകയും ചെയ്തു.
എൻഡോസൾഫാൻ രോഗികൾ വിദഗ്ധ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിൽ കേരളത്തിന് കേന്ദ്രസർകാർ അനുവദിക്കുന്ന 'എയിംസ്' കാസർകോട്ട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് മൊഗ്രാൽ ദേശീയവേദി നവ കേരള സദസിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നിവേദനം നൽകിയത്. 10 വർഷമായിട്ടും മെഡികൽ കോളജ് പൂർത്തിയാകാത്തതും, 'ക്ലിനിക്' പോലെയാണ് പ്രവർത്തിക്കുന്നതെന്നും ദേശീയവേദി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എയിംസിനായി കിനാലൂരിൽ സ്ഥലമടക്കം ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന സംസ്ഥാന സർകാർ ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മെഡികൽ ഡയറക്ടറുടെ മറുപടി. അതേസമയം എയിംസ് കേരളത്തിന് അനുവദിക്കുകയാണെങ്കിൽ കാസർകോട്ട് തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ മെഡികൽ കോളജിന്റെ പ്രവൃത്തികൾ എല്ലാം അടിയന്തരമായി പൂർത്തിയാക്കി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.