Dead Body | യുവമോര്‍ച നേതാവായ മകന്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ 2 ദിവസം മുന്‍പ് കടലില്‍ കാണാതായ പിതാവിന്റെ മൃതദേഹവും കണ്ടെത്തി; മരണത്തിന് ഉത്തരവാദികള്‍ 4 പേരാണെന്ന് ബന്ധുക്കള്‍ക്ക് മൊബൈലില്‍ ശബ്ദ സന്ദേശം
Aug 16, 2023, 15:49 IST
കുമ്പള: (www.kasargodvartha.com) ഒരു മാസം മുന്‍പ് യുവമോര്‍ച നേതാവായ മകന്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ രണ്ടു ദിവസം മുന്‍പ് കടലില്‍ കാണാതായ പിതാവിന്റെ മൃതദേഹവും കണ്ടെത്തി. തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികള്‍ നാലുപേരാണെന്ന് ബന്ധുക്കള്‍ക്ക് മൊബൈലില്‍ ശബ്ദ സന്ദേശം അയച്ചശേഷം പിതാവ് കടലില്‍ ചാടി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബംബ്രാണ കലക്കുളയിലെ മൂസ ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ലോക്‌നാഥിന്റെ(51) മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉള്ളാളിന് സമീപത്തെ സോമേശ്വരം കടലില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉള്ളാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടം നടത്തിയതിന് ശേഷം ഉള്ളാളില്‍ താമസിക്കുന്ന സഹോദരന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ലോക്‌നാഥിന്റെ മകനും യുവമോര്‍ച കുമ്പള മണ്ഡലം വൈസ് പ്രസിഡന്റുമായ രാജേഷ് കുട്ടാ(30) യെ കഴിഞ്ഞ മാസം പത്തിന് കാണാതായിരുന്നു. 12 ന് രാജേഷിന്റെ മൃതദേഹം നേത്രാവതി പുഴയില്‍ ബങ്കര എന്ന സ്ഥലത്ത് കണ്ടെത്തി. രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഏതാനും ദിവസം മുന്‍പ് പ്രദേശവാസികള്‍ ആക്ഷന്‍ കമിറ്റി രൂപികരിച്ചിരുന്നു.
മകന്റെ തീരോധാനത്തിലും മരണത്തിലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ലോഖനാഥ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മൊഴിയെടുക്കുന്നതിനായി തിങ്കളാഴ്ച എസ് പി ഓഫീസില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ലോക്‌നാഥിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഇതിനിടയില്‍ തന്റെയും മകന്റെയും മരണത്തിന് നാല് പേര്‍ ഉത്തരവാദികളാണെന്ന് പറഞ്ഞുള്ള ലോക്‌നാഥിന്റെ ശബ്ദ സന്ദേശം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തരവാദികളായ ഈ നാലുപേര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മകന് പിന്നാലെ പിതാവും മരിച്ചത് നാടിനെ നടുക്കിയിട്ടുണ്ട്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രഭാവതിയാണ് ലോഖനാഥിന്റെ ഭാര്യ. ശുഭം മറ്റൊരു മകനാണ്. ലോക്‌നാഥിന്റെ സഹോദരങ്ങള്‍: രാമ, സുധാകര, സരോജിനി.

Keywords: After death of Yuva Morcha leader under mysterious circumstances in river, body of his father, who went missing in sea 2 days ago, also found, Kumbla, News, Dead Body, Ullal Police, Missing, Probe, Voice Message, Natives, Action Committee, Kerala.