city-gold-ad-for-blogger

അഫ്‌ഗാനിസ്ഥാൻ ജയിലിൽ ഭീകര ആക്രമണത്തിന് നേതൃത്വം നൽകി കൊല്ലപ്പെട്ടത് കാസർകോട് സ്വദേശിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി:(www.kasargodvartha.com 04.08.2020) അഫ്‌ഗാനിസ്ഥാൻ ജയിലിൽ ഞായറാഴ്ച ഉണ്ടായ ഭീകര ആക്രമണത്തിന് നേതൃത്വം നൽകി കൊല്ലപ്പെട്ടത് കാസർകോട് സ്വദേശിയെന്ന് റിപ്പോർട്ട്. പടന്നയിലെ  കെ പി ഇജാസാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്. 

അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലിൽ ഞായറാഴ്ചയാണ് ദാഇഷ് ആക്രമണം നടന്നത്. കാർ ബോംബ് സ്ഫോടനത്തിലൂടെ ജയിലിന്റെ ഗേറ്റ് തകർക്കുകയും തടവ്പുള്ളികളായ ദാഇഷ് നേതാക്കന്മാരെ മോചിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

കാസര്‍കോട് സ്വദേശിയായ ഡോ. കെ പി ഇജാസിനെയും കുടുംബത്തെയും ഉൾപെടെ 19 പേരെ 2016 ൽ കാണാതായിരുന്നു. 

അഫ്‌ഗാനിസ്ഥാൻ ജയിലിൽ ഭീകര ആക്രമണത്തിന് നേതൃത്വം നൽകി കൊല്ലപ്പെട്ടത് കാസർകോട് സ്വദേശിയെന്ന് റിപ്പോർട്ട്


പിന്നീട് ഇവരെ കണ്ടെത്താനുള്ള അന്വേഷണം പരാജയപ്പെടുകയായിരുന്നു. ഇവർ ദാഇഷിൽ ചേർന്നെന്നാണ് ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇതിൽ പലരും കൊല്ലപ്പെട്ടതായും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ അഫ്ഗാൻ സൈന്യം പിടികൂടി ജയിലിലടക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ദന്തഡോക്ടറായ ഇജാസ് ആണ് ജയിലിന് പുറത്ത് കാർ ബോംബായി പൊട്ടിതെറിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധേരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇജാസ് എന്നയാളാണ് ജയിൽ ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പറയുന്ന ഇജാസും പടന്ന സ്വദേശിയായ ഇജാസും ഒരാൾ തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതു വരെ ഉണ്ടായിട്ടില്ല.



Keywords: Kerala, News, Kasargod, Daish, Youth, Doctor, Attack, Bomb, Afghanisthan, Native, Intelligence, Afghan terror attack: Intelligence says Kasargod native behind.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia