city-gold-ad-for-blogger

മുഖ്യമന്ത്രിയുടെ ഓഫീസ് 'കാസര്‍കോട് ഖാദര്‍ ഭായി'യുടെ ഓഫീസായി മാറി: അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 08.07.2020) സ്വര്‍ണ കള്ള കടത്തുകാര്‍ക്ക് മാഫിയ പ്രവര്‍ത്തനം നടത്താനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നത് കാണുമ്പോള്‍ കാസര്‍കോട് ഖാദര്‍ ഭായ് എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ബി ജെ പി കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വലിയ കൊള്ളക്കാര്‍ക്ക് കൂട്ടുനിന്ന മുഖ്യമന്ത്രിയ്ക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ ഇരിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് 'കാസര്‍കോട് ഖാദര്‍ ഭായി'യുടെ ഓഫീസായി മാറി: അഡ്വ. കെ ശ്രീകാന്ത്

ബി ജെ പി ജില്ലാ ഉപാധ്യക്ഷന്‍ സദാനന്ദ റൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ സെക്രട്ടറിമാരായ എന്‍ സതീശ്, വിജയ്കുമാര്‍ റൈ, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി മനോജ് കുമാര്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ധനഞ്ജയ മധൂര്‍, ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍ മനോഹരന്‍ കെ ജി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ കൊടവലം സ്വാഗതവും എന്‍ സതീശ് നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, Office, BJP, Adv.Srikanth, adv.srikanth against chief minister office

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia