നഗരത്തില്‍ ഡിവൈഡറിലും മറ്റും സ്ഥാപിച്ച പരസ്യ- ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അപകടഭീഷണിയുയര്‍ത്തുന്നു; കണ്ണടച്ച് അധികൃതര്‍
May 26, 2018, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2018) നഗരത്തില്‍ ഡിവൈഡറിലും മറ്റും സ്ഥാപിച്ച പരസ്യ- ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ഡിവൈഡറുകളിലെ തൂണുകളിലും സമീപത്തെ മരങ്ങളിലും ഫുട്പാത്തുകളിലും പരസ്യബോര്‍ഡുകളും മറ്റു ഫ്‌ളക്‌സ് ബോര്‍ഡുകളും അലക്ഷ്യമായാണ് കിടക്കുന്നത്. ഇതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ കണ്ണടക്കുകയാണ്.
മുനിസിപ്പാലിറ്റിയുടെയും മറ്റു ബന്ധപ്പെട്ട അധികൃതരുടെയും അനുമതി വാങ്ങിച്ചു മാത്രമാണ് ഡിവൈഡറുകളിലും മറ്റും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിയാണ് വിവിധ സംഘടനകളുടെ ഫ്‌ളക്‌സുകളും പരസ്യ ബോര്‍ഡുകളും സ്ഥാപിക്കുന്നത്. ദിനംപ്രതി നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നത്. ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റു പരസ്യ ബോര്‍ഡുകളും ഫുട്പാത്തുകളില്‍ തന്നെ വെയ്ക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.
ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കെ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഇത്തരം പരസ്യ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുകയാണ്. മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടെ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പരസ്യബോര്‍ഡുകളില്‍ തട്ടി അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അപകട ഭീഷണിയുയര്‍ത്തുന്ന പരസ്യ ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നഗരത്തിലെത്തുന്നവര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Accident threat, Kerala, News, Advertisement board, Advertisement board in Divider makes accident threat.
< !- START disable copy paste -->