city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

VM Muneer | കെട്ടിട നിര്‍മാണ അപേക്ഷ, പെര്‍മിറ്റ് ഫീസ് വര്‍ധനവുകളുടെ തോത് കുറക്കണമെന്ന് അഡ്വ. വിഎം മുനീര്‍

കാസര്‍കോട്: (www.kasargodvartha.com) കെട്ടിട നിര്‍മാണ അപേക്ഷ, പെര്‍മിറ്റ് ഫീസ് വര്‍ധനവുകളുടെ തോത് കുറക്കണമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നികുതി വര്‍ധനവിനൊപ്പം കെട്ടിട നിര്‍മാണ ഫീസുകളും വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ഏറ്റവും വലിയ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. സാധാരണ ജനങ്ങള്‍ക്ക് ഒരിക്കലും താങ്ങാന്‍ കഴിയാത്ത രീതിയില്‍ പത്തും ഇരുപതും മുപ്പതുമൊക്കെ ഇരട്ടിയായാണ് ഫീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് വിഎം മുനീര്‍ ചൂണ്ടിക്കാട്ടി.
         
VM Muneer | കെട്ടിട നിര്‍മാണ അപേക്ഷ, പെര്‍മിറ്റ് ഫീസ് വര്‍ധനവുകളുടെ തോത് കുറക്കണമെന്ന് അഡ്വ. വിഎം മുനീര്‍

1500 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മിക്കാന്‍ അപേക്ഷ, പെര്‍മിറ്റ് ഫീസുകളുടെ ഇനത്തില്‍ 555 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നല്‍കേണ്ടത് പഞ്ചായതില്‍ 8500 രൂപയും നഗരസഭയില്‍ 11500 രൂപയും കോര്‍പറേഷനുകളില്‍ 800 രൂപക്ക് പകരം 16000 രൂപയുമാണ്. 2500 സ്‌ക്വയര്‍ ഫീറ്റ് ഉള്ള വീടിന് 1780 രൂപ നല്‍കിയിടത്ത് പഞ്ചായതുകളില്‍ 26000 രൂപയും നഗരസഭകളില്‍ 31000 രൂപയും കോര്‍പറേഷനുകളില്‍ 2550 രൂപ എന്നുള്ളത് 38500 രൂപയുമൊക്കെയാണ്.

ഈ വര്‍ധനവുകള്‍ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അപ്പുറമാണ്. കെട്ടിട നിര്‍മാണ ഫീസില്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാതെ ചെറിയ രീതിയിലുള്ള വര്‍ധനവ് മാത്രം നടപ്പിലാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന് നല്‍കിയ നിവേദനത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇടപെട്ട് സര്‍കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയ്ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Keywords: Kasaragod News, Malayalam News, Kerala News, Kasaragod Municipality, Adv. VM Muneer, Government, Tax News, Adv. VM Muneer wants to reduce rate of increase in building construction application and permit fee.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia