Visit | വിവാദങ്ങള്‍ക്കിടയിൽ എ.ഡി.ജി.പി കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി
● ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു അദ്ദേഹത്തെ അനുഗമിച്ചത്.
● മാടായിക്കാവ് ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ നടത്തി.
തളിപ്പറമ്പ്: (KasargodVartha) ആർ.എസ്.എസ് നേതാക്കളുമായ രഹസ്യ കൂടിക്കാഴ്ച എന്ന ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം. ആർ. അജിത്ത് കുമാർ കണ്ണൂരിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ ദർശനം നടത്തി.
ഞായറാഴ്ച പുലർച്ചെ മാടായിക്കാവ് ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ശത്രുസംഹാര പൂജ നടത്തി. തുടർന്ന് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തി പട്ടും താലി, നെയ്‌വിളക്ക്, പുഷ്പാജ്ഞലി എന്നീ വഴിപാടുകളും നടത്തി. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും ദർശനം നടത്തിയ അദ്ദേഹം അവിടെ വെച്ചും വിവിധ വഴിപാടുകൾ നടത്തി.
സ്വകാര്യ സന്ദർശനമായിരുന്നതിനാൽ ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു അദ്ദേഹത്തെ അനുഗമിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം കണ്ണൂർ എ.ആർ. ക്യാമ്പിൽ എത്തിയ അദ്ദേഹം വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങി.
ആർ.എസ്.എസ് നേതാക്കളുമായ കൂടിക്കാഴ്ച എന്ന ആരോപണത്തെ തുടർന്ന് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം സി.പി.ഐ ഉന്നയിച്ചിട്ടുണ്ട്.
#KeralaPolitics #RSS #ADGP #TempleVisit #Controversy #IndiaNews