Film Organizations | ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന് വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമാ സംഘടനകള്‍
Jul 21, 2023, 16:13 IST
കൊച്ചി: (www.kasargodvarth.com) അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന് വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിക്കൊരുങ്ങുന്നു. പൊലീസ് കേസ് നോക്കിയാകും തീരുമാനമുണ്ടാകുക എന്നും അറിയിച്ചു.
അതേസയം സംഭവത്തില്‍ കേസെടുക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിട്ടുണ്ട്. പിതാവ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതുതന്നെയാകും പറയുമായിരുന്നതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. വിനായകന് പറഞ്ഞത് എന്തെന്ന് കേട്ടില്ല. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.
'ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് മോശമായി ഇടപെടരുത്. കേസെടുത്ത് എന്ന് പറയുമ്പോള്‍ അങ്ങനെ ഉണ്ടെങ്കില്‍ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ.എന്തു തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം.'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Keywords: Kochi, News, Kerala, Actor, Vinayakan, Oomen Chandy, Film organizations, Actor Viayakan's statement on Oommen Chandy; Film organizations preparing to take action







