city-gold-ad-for-blogger

Checkmate | മൈന്‍ഡ് ഗെയിം ത്രിലര്‍ ചിത്രവുമായി അനൂപ് മേനോന്‍ എത്തുന്നു; 'ചെക്ക്‌മേറ്റ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി

കൊച്ചി: (www.kasargodavrtha.com) ഒരു മൈന്‍ഡ് ഗെയിം ത്രിലര്‍ ചിത്രവുമായി (Mind Game Thriller Movie) അനൂപ് മേനോന്‍ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് രതീഷ് ശേഖറാണ്. 

രതീഷ് ശേഖറാണ് തിരക്കഥയും സംഗീതവും. രതീഷ് ശേഖര്‍ തന്നെയാണ് ഛായാഗ്രാഹണവും. ലാല്‍, രേഖ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'ചെക്ക്‌മേറ്റി'ന്റെ പ്രമേയം എന്തായിരിക്കും എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Checkmate | മൈന്‍ഡ് ഗെയിം ത്രിലര്‍ ചിത്രവുമായി അനൂപ് മേനോന്‍ എത്തുന്നു; 'ചെക്ക്‌മേറ്റ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി

അതേസമയം രാകേഷ് ഗോപന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'തിമിംഗലവേട്ട'യാണ് അനൂപ് മേനോന്‍ നായകനായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. രാകേഷ് ഗോപന്‍ തന്നെ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത്.

Keywords: Kochi, News, Kerala, Actor, Anoop, Movie, Checkmate, Actor Anoop Memon's new Malayalam movie Checkmate.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia