city-gold-ad-for-blogger

മുനമ്പം പാലത്തിന് മുറവിളി ഉയര്‍ന്നു; ആക്ഷന്‍ കമ്മിറ്റി രൂപീകരണം വ്യാഴാഴ്ച

കാസര്‍കോട്: ചന്ദ്രഗിരി പുഴക്ക് തെക്കില്‍ മുമ്പത്ത് പാലം പണിയണമെന്ന ആവശ്യത്തിന് ശക്തിയേറി. ആവശ്യം നേടിയെടുക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും ആക്ഷന്‍ കമ്മിറ്റി രൂപീകരണം ഡിസംബര്‍ അഞ്ചിന് വൈകിട്ട് നാലുമണിക്ക് മഹാലക്ഷ്മിപുരം ക്ഷേത്രപരിസരത്ത് ചേരും.

കാസര്‍കോടിന്റെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി അടുപ്പിക്കാന്‍ മുനമ്പത്ത് പാലം വരുന്നതോടെ സാധിക്കുമെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നു. ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന സ്ഥാനത്ത് ചെമ്മനാട്-ബേഡടുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ പാലം അനിവാര്യമാണ്. എരിഞ്ഞിപ്പുഴ, കരിച്ചേരി എന്നിവിടങ്ങളിലെ പാലം വഴിയാണ് നിലവില്‍ മലയോര മേഖലകളിലെ ജനങ്ങള്‍ കാസര്‍കോടുമായി ബന്ധപ്പെടുന്നത്.

നിലവില്‍ കാസര്‍കോട് നിന്ന് ദേശീയ പാത വഴി കുണ്ടംകുഴിയിലേക്ക് 28 കി.മീ. യാത്ര ഉള്ളത് മുനമ്പത്ത് പാലം വരികയാണെങ്കില്‍ 20 കിലോമീറ്ററായി കുറഞ്ഞുകിട്ടും. കാസര്‍കോട് നിന്ന് മുന്നാട്, കുറ്റിക്കോല്‍, പാണത്തൂര്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും ദൂരം കുറയും. വിനോദ സഞ്ചാര കേന്ദമായ റാണിപുരത്തേക്കുള്ള യാത്രയും എളുപ്പമാകും. പ്രകൃതി സൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് മുനമ്പവും മഹാലക്ഷ്മിപുരവും. ഇവിടെ ശുദ്ധജല വിതരണത്തിനുള്ള സ്ഥിരം തടയണ പണിതുവരികയാണ്. ഇവിടെ പാലവും യാഥാര്‍ത്ഥ്യമായാല്‍ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി ഈ പ്രദേശം മാറും.

മുനമ്പം പാലത്തിന് മുറവിളി ഉയര്‍ന്നു; ആക്ഷന്‍ കമ്മിറ്റി രൂപീകരണം വ്യാഴാഴ്ച

പ്രസിദ്ധമായ മഹാലക്ഷ്മിപുരം ക്ഷേത്രവും, മുനമ്പം മുഹ്യുദ്ദീന്‍ ജുമാമസ്ജിദും പുഴയുടെ ഇരുകരയിലുമായി സ്ഥിതി ചെയ്യുന്നു. ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ നിന്ന് പുഴയോരം വരെ നിലവില്‍ നല്ല റോഡുണ്ട്. മറുഭാഗത്ത് മുനമ്പം മുതല്‍ പാണ്ടിക്കണ്ടത്തേക്കും റോഡുണ്ട്. അതിനാല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനും പ്രയാസമില്ല. പാലം വരികയാണെങ്കില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തെക്കില്‍ പറമ്പ യു.പി.സ്‌കൂള്‍ എന്നിവിടങ്ങിലേക്കുള്ള യാത്രയും ഏറെ സുഗമമാകും. നിലവില്‍ ഒരു തൂക്കുപാലമുള്ളത്. നാട്ടുകാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നുണ്ടെങ്കിലും വാഹനഗതാഗത്തിന് ഏറെ ബുദ്ധിമുട്ടുന്നു. പാലം യാഥാര്‍ത്ഥ്യമായാല്‍ ജില്ലയുടെ വികസനത്തിന് തന്നെ അത് ഒരു നാഴികക്കല്ലായി മാറുമെന്നും നാട്ടുകാര്‍ വിലയിരുത്തുന്നു.

Also read: 
അബൂദാബിയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന മാതാവിന് 13 വര്‍ഷംതടവ്

Keywords: Action committee formation on Thursday for Munambam bridge,  Munambam BridgeKasaragod, chattanchal, Bridge, Natives, Chandrigiri, Kundamkuzhi, Ranipuram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia