14 കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക് 8 വർഷം കഠിനതടവ്
Apr 13, 2022, 00:02 IST
വിദ്യാനഗർ:(www.kasargodvartha.com 12.04.2022) 14 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലെ പ്രതിയെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ വി ഉണ്ണികൃഷ്ണൻ എട്ട് വർഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു.
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ എച് ആനന്ദ (67) നെയാണ് ശിക്ഷിച്ചത്.75,000 രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണം. വിവിധ പോക്സോ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2018 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലാണ് ശിക്ഷ.
ബേഡകം പൊലീസ് രെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ബേഡകം എസ് ഐ ആയിരുന്ന ടി ദാമോധരനാണ്. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പ്രോസിക്യൂടർ അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords: News, Kerala, Kasaragod, Vidya Nagar, Top-Headlines, Court-order, Accused, Case, Molestation-attempt, Jail, Accused sentenced to 8 years rigorous imprisonment for attempting to molestation a 14-year-old girl.
< !- START disable copy paste -->