city-gold-ad-for-blogger

Escaped | വാഹന മോഷണ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു

കണ്ണൂര്‍: (www.kasargodvartha.com) വാഹന മോഷണ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നവാസ് (35) ആണ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡില്‍ നിന്ന് കടന്നുകളഞ്ഞത്.

Escaped | വാഹന മോഷണ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു

ബൈക് മോഷണ കേസില്‍ അടുത്തിടെയാണ് നവാസിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാസര്‍കോട് സ്‌പെഷ്യല്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെ അസുഖത്തെ തുടര്‍ന്നാണ് നവാസിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച വൈകീട്ടോടെ സുരക്ഷാജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Escaped | വാഹന മോഷണ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു

നവാസിനെ പിടികൂടുന്നതിനായി പൊലീസ് വ്യാപക അന്വേഷണമാണ് നടത്തിവരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ദേശീയപാതയിലും പരിസരത്തും പൊലീസ് ബുധനാഴ്ച രാത്രി തിരച്ചില്‍ നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന തുടരുകയാണ്.

Keywords: Kannur-News, Kerala, News, Top-Headlines, Escape, Vehicle, Robbery, Case, Arrest, Remand, Hospital, Police Station, Police, Jail, Investigation, CCTV, Accused Escapes From Hospital.

< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Webdesk Vi
Webdesk Vi

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia