Accused escaped | കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
May 23, 2022, 11:59 IST
കാസർകോട്: (www.kasargodvartha.com) കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ചു കടന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമീർ അലിയാണ് രക്ഷപ്പെട്ടത്. ബി സി റോഡ് ജംക്ഷനിൽ വെച്ചായിരുന്നു സംഭവം.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോഴാണ് അമീർ അലി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
നിരവധി ലഹരി മരുന്ന് കടത്ത് കേസുകളിൽ പ്രതിയാണ് ഇയാൾ. 20 കേസുകളാണ് അമീറലിക്കെതിരെ നിലവിലുള്ളത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Kerala, Accused, Escaped, Police, Investigation, Custody, Court, Central Jail, Accuse escaped from police custody.
< !- START disable copy paste --> 