city-gold-ad-for-blogger
Aster MIMS 10/10/2023

Accident | നഴ്‌സറി വിദ്യാർഥിനിയുടെ അപകട മരണം: സ്‌കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്‌പെൻഡ് ചെയ്യും; കേസെടുത്തത് അശ്രദ്ധയോടെ വാഹനം ഓടിച്ചതിന്; സിസിടിവി ദൃശ്യം പുറത്ത്

കാസർകോട്: (www.kasargodvartha.com) നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനി കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈർ - ശഹർബാനു ദമ്പതികളുടെ മകൾ ആഇശ സോയ (നാല്) സ്‌കൂൾ ബസിടിച്ച് മരിച്ച സംഭവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനുമാണ് കേസെടുത്തത്.

Accident | നഴ്‌സറി വിദ്യാർഥിനിയുടെ അപകട മരണം: സ്‌കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്‌പെൻഡ് ചെയ്യും; കേസെടുത്തത് അശ്രദ്ധയോടെ വാഹനം ഓടിച്ചതിന്; സിസിടിവി ദൃശ്യം പുറത്ത്

അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയാൽ മറ്റ് വകുപ്പുകൾ ചേർക്കുന്ന കാര്യവും ആലോചിക്കുമെന്ന് കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. ഇതേ സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സഹോദരി മഹ്റയുമൊത്താണ് ആഇശ സോയ സ്ഥിരമായി സ്‌കൂളിലേക്ക് പോയിവന്നിരുന്നത്. സഹോദരിക്ക് വ്യാഴാഴ്ച ചെറിയ പനിയും കണ്ണിന് അസുഖവുമായതിനാൽ സ്‌കൂളിലേക്കു പോയിരുന്നില്ല. ചേച്ചി പോകുന്നില്ലെങ്കിൽ താനും പോകില്ലെന്ന് ആഇശ സോയ പറഞ്ഞിരുന്നുവെങ്കിലും വീട്ടുകാർ അനുനയിപ്പിച്ചാണ് സ്‌കൂളിലേക്ക് പറഞ്ഞുവിട്ടത്.

എൽകെജി വിദ്യാർഥിനിയായ ആഇശ സോയയുടെ ക്ലാസിൽ പോയി തന്റെ സഹോദരിയെ നന്നായി നോക്കണമെന്ന് ക്ലാസിലെ സഹപാഠികളായ കുട്ടികളോടും മഹ്‌റ സ്ഥിരമായി പറയാറുണ്ട്. റോഡിൻറെ എതിർദിശയിലാണ് കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടത്. റോഡ് മുറിച്ച് കടന്നുവേണം കുട്ടിക്ക് വീട്ടിലേക്ക് പോകാൻ. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നും കുട്ടിയെ ഇടിച്ച ബസ് നിർത്തി ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും പ്രദേശവാസികളും ബന്ധുക്കളും ആശുപത്രി പരിസരത്ത് വെച്ച് പറഞ്ഞു.

ഇതിനിടെ കുട്ടിയെ ബസ് ഇടിച്ച് വീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ തികഞ്ഞ അനാസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം നടന്നിട്ടും ബസ് നിർത്താതെ പോയതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. സൈഡ് ഗ്ലാസിൽ നോക്കിയാൽ പോലും കുട്ടി നടന്നുപോകുന്നത് വ്യക്തമാകുമെന്നിരിക്കെ ഡ്രൈവർ ഇതൊന്നും ശ്രദ്ധിക്കാതെയാണ് ബസ് ഓടിച്ച് പോയതെന്നാണ് ആക്ഷേപം.



ഇയാൾ ബസ് ഓടിക്കുമ്പോൾ സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി നിരവധി രക്ഷിതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്. കുട്ടി റോഡരികിൽ കിടന്നിട്ടും പലരും നോക്കിനിന്നതല്ലാതെ സമീപത്തെ സ്ഥാപനത്തിലെ സ്ത്രീകളും ഓടോറിക്ഷ ഡ്രൈവറും മാത്രമാണ് കുഞ്ഞിനെ കോരിയെടുത്ത് പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചതെന്നാണ് പറയുന്നത്. കുഞ്ഞിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഇത്തരം അപകടങ്ങൾ ഇനിയെങ്കിലും ഉണ്ടാക്കരുതെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.

Accident | നഴ്‌സറി വിദ്യാർഥിനിയുടെ അപകട മരണം: സ്‌കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്‌പെൻഡ് ചെയ്യും; കേസെടുത്തത് അശ്രദ്ധയോടെ വാഹനം ഓടിച്ചതിന്; സിസിടിവി ദൃശ്യം പുറത്ത്

അതേസമയം അപകടം വരുത്തിയ സ്‌കൂൾ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് പൊലീസിന്റെ റിപോർട് കിട്ടിയാലുടൻ സസ്‍പെൻഡ് ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒയുടെ ചുമതല വഹിക്കുന്ന ജോയിന്റ് ആർടിഒ കാസർകോട് വാർത്തയോട് പറഞ്ഞു. ആഇശ സോയയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ്‌ ഖബറസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasaragod, Kerala, Accident, Nursery student, School bus, Driving license, Accidental death of nursery student: School bus driver's license to be suspended soon.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL