Accident | കുമ്പളയ്ക്കും മൊഗ്രാലിനുമിടയില്‍ റെയില്‍പാളങ്ങളില്‍ അപകടം തുടർകഥയാവുന്നു; ആശങ്കയില്‍ പ്രദേശവാസികള്‍; ജാഗ്രതാ നിര്‍ദേശ ബോര്‍ഡ് സ്ഥാപിച്ച് കൂട്ടായ്മ
Oct 30, 2023, 19:16 IST
മൊഗ്രാല്‍: (KasargodVartha) സ്ത്രീകളും, കുട്ടികളും, വിദ്യാര്‍ഥികളും റെയില്‍പാളം മുറിച്ചു കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും, മരണങ്ങളും കുമ്പളയ്ക്കും മൊഗ്രാലിനുമിടയില്‍ തുടര്‍ക്കഥയാവുന്നത് പ്രദേശവാസികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഈ പ്രദേശങ്ങളില്‍ മാത്രം 15 ഓളം പേര്‍ പാളം മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.
മരിച്ചവരില്‍ സ്ത്രീകളും, കുട്ടികളുമാണ് ഏറെയും. പാത ഇരട്ടിപ്പിച്ചതോടുകൂടിയാണ് ഇവിടങ്ങളില്‍ അപകടങ്ങള്‍ കൂടിയതെന്നാണ് പറയുന്നത്. പാളങ്ങളിലെ ഇരുഭാഗങ്ങളിലുമുള്ള കാടുകളും ഈ പ്രദേശങ്ങളില്‍ അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കഴിഞ്ഞാഴ്ച പെര്‍വാഡ് യുവതി ട്രെയിന്‍ തട്ടി മരിക്കാനിടയായത് കാടുമൂടിയത് മൂലം ട്രെയിന്‍ വരുന്നത് കാണാത്തതിനെ തുടര്‍ന്നായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുമുണ്ട്. ഇതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ കാടുകള്‍ വെട്ടി മാറ്റാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മൊഗ്രാല്‍ പടിഞ്ഞാര്‍ പ്രദേശങ്ങളില്‍ നിന്ന് മൊഗ്രാല്‍ സ്‌കൂളിലേക്ക് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇരട്ട റെയില്‍പാളം മുറിച്ച് കടന്ന് പോകുന്നത്. രക്ഷിതാക്കളാണ് പാളം മുറിച്ചുകടക്കാന്‍ പല കുട്ടികളെയും സഹായിക്കുന്നത്. പാളങ്ങളുടെ വളവുകള്‍ നികത്തി ട്രെയിനുകള്‍ക്ക് വേഗത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ റെയില്‍വേ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ജനവാസ മേഖലകളില്‍ റെയില്‍വേ മേല്‍പാലങ്ങള്‍ വേണമെന്ന ആവശ്യവും ശക്തമാണ്.
ഇതിനിടെ മൊഗ്രാല്‍ മീലാദ് നഗറില്‍ ഇരുഭാഗങ്ങളിലായി റെയില്‍പാളം മുറിച്ചു കടക്കുന്നവരുടെ ശ്രദ്ധക്കായി മീലാദ് കമിറ്റി 'ജാഗ്രതാ നിര്‍ദേശ ബോര്‍ഡ്' സ്ഥാപിച്ചത് ശ്രദ്ധേയമായി. മീലാദ് കമിറ്റി പ്രസിഡണ്ട് ടിപി ഫൈസല്‍, ബശീര്‍ ഫിര്‍ദൗസ്, ടിഎം ഇബ്രാഹിം, ബാസിത്, എംഎസ് അശ്‌റഫ്, ഹാശിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.

Keywords: Accident, Train, Railway, Mogral, Kumbla, Malayalam News, Kerala News, Kasaragod News, Accident on railway tracks between Kumbla and Mogral continues.
< !- START disable copy paste -->