Compensation | വാഹനാപകടത്തില്‍ മരിച്ച യുവ വനിതാഡോക്ടറുടെ കുടുംബത്തിന് 1.20 കോടി രൂപ നഷ്ടപരിഹാരം നല്കാന് മോടോര്‍ ആക്സിഡന്റ് ട്രിബ്യൂണല്‍ വിധി
Jun 22, 2023, 22:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) വാഹനാപകടത്തില്‍ മരണപ്പെട്ട യുവ വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.20 കോടി രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ മോടോര്‍ ആക്സിഡന്റ് ട്രിബ്യൂണല്‍ ജഡ്ജ് വി കെ ഉണ്ണികൃഷ്ണന് വിധിച്ചു. മാവുങ്കാലിലെ പരേതനായ രത്തന്‍കുമാര്‍ ഭട്ട് - സി സൗമ്യ ദമ്പതികളുടെ മകള്‍ ഡോ. ആര് പൂജാഗൗരി (23) വാഹനാപകടത്തില്‍ മരിച്ച കേസിലാണ് ഇത്രയും തുക നഷ്ടപരിഹാരം നല്കാന് വിധിയുണ്ടായത്.
2021 ഫെബ്രുവരി 10 നായിരുന്നു കര്‍ണാടകയിലെ കല്ലടപുരം പൊലീസ് സ്റ്റേഷന് പരിധിയിലുണ്ടായ വാഹനാപകടത്തില്‍ ഡോ. പൂജാഗൗരി മരണപ്പെട്ടത്. പൂജാഗൗരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ ബൊലോറോ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പൂജാഗൗരി ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം പിജി പഠനം തുടരുന്നതിനിടയിലാണ് ഇവര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്.
9.9 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചിലവും എട്ട് ശതമാനം പലിശയും ഉള്പെടെയാണ് 1.20 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്. പൂജാഗൗരിയുടെ മാതാവ് സൗമ്യയാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. സൗമ്യയുടെ ഏകമകളാണ് മരണപ്പെട്ട പൂജ. സൗമ്യക്ക് വേണ്ടി അഡ്വ. എ മണികണ്ഠന് കോടതിയില്‍ ഹാജരായി.

Keywords: Compensation, Accident, Accident Claim Tribunal, MACT, Kanhangad, Kerala News, Kasaragod News, Accident Claim Tribunal granted compensation of Rs. 1.20 crore to accident victim's family.
< !- START disable copy paste --> 