വാഹനാപകടത്തില്‍ അധ്യാപകന് ഗുരുതരം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്
Jan 11, 2016, 10:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/01/2016) വാഹനാപകടത്തില്‍ അധ്യാപകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് പേരോല്‍ മൂന്നാംകുറ്റിയിലെ കുമാരനാണ്(45) അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം മാവുങ്കാല്‍ മൂലക്കണ്ടത്താണ് സംഭവം.
മകളെ പെരിയ നവോദയ കേന്ദ്രീയവിദ്യാലയത്തില്‍ കൊണ്ടുചെന്നാക്കിയ ശേഷം കുമാരന് ബൈക്കില്‍ തിരിച്ചുവരുമ്പോള്‍ എതിരെ വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുമാരനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് അപകടം വരുത്തിയ ലോറി കസ്റ്റഡിയിലെടുത്തു. കുമാരന്റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു.

Keywords: Kanhangad, Kasaragod, Kerala, Accidental-Death, Lorry, Driver, Case