city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൗക്കി ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ചൗക്കി: (www.kasargodvartha.com 14.11.2014) ചൗക്കി ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടം. ബൈക്ക് യാത്രക്കാരനായ ചട്ടഞ്ചാലിലെ ഫാന്‍സി കട ഉടമ ഉപ്പളബാളിയൂര്‍ അരിച്ചാര്‍ ഹൗസിലെ അബ്ദുല്ല-പരേതയായ ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് (40) ആണ് മരിച്ചത്.

ഉപ്പളയില്‍ നിന്നും ചട്ടഞ്ചാലിലെ ഫാന്‍സി കടയിലേക്ക് വരുമ്പോള്‍ മുഹമ്മദ് സഞ്ചരിച്ച കെ.എല്‍ 14 എം 5306 നമ്പര്‍ ബൈക്കില്‍ കാസര്‍കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന എം.ആര്‍. 04. 2421 ലോറി ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദിന്റെ തലയിലേക്ക് ലോറിയുടെ പിന്‍ടയര്‍ കയറുകയായിരുന്നു. മുഹമ്മദ് സംഭവസ്ഥലത്ത് തത്ക്ഷണം മരണപ്പെട്ടു.

ചൗക്കി ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
മുഹമ്മദ്
ബൈക്കില്‍ വരുമ്പോള്‍ രണ്ട് സ്ത്രീകള്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ബൈക്ക് നിര്‍ത്തി അവര്‍ക്ക് കടന്നു പോകാന്‍ സൗകര്യം ചെയ്ത് കൊടുത്ത മുഹമ്മദ് പിന്നീട് ബൈക്ക് മുന്നോട്ടെടുത്ത് പോകുമ്പോള്‍ ഒരു ബസ് സ്‌റ്റോപ്പില്‍ ബസ് വന്നു നിര്‍ത്തുകയും ബസിനെ മറികടക്കുന്നതിനിടയിലാണ് എതിരെ വന്ന ലോറിയിലിടിച്ച് അപകടം സംഭവിക്കുകയും ചെയ്തത്. മുഹമ്മദ് സഞ്ചരിച്ച ബൈക്കിന് കേടുപാടുകളൊന്നും സംഭവിച്ചില്ല.

നേരത്തെ സൗദിയിലായിരുന്ന മുഹമ്മദ് നാട്ടിലെത്തി ചട്ടഞ്ചാലില്‍ ഫാന്‍സി കട തുടങ്ങുകയായിരുന്നു. ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുഫീദ്, മുനീറ, മുബഷിര്‍. സഹോദരങ്ങള്‍: മൊയ്തു, ഉമ്മര്‍, ഷാഫി, റഹ്മത്ത്, ഹലീമ, സുഹറ. ചൗക്കി ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സ്വച്ഛ ഭാരതം ക്യാമ്പയിന്‍ നടത്തുന്നവര്‍ വര്‍ഗീയ വിഷം പരത്തുന്നു: രാഹുല്‍ ഗാന്ധി

Keywords:  Chawki, kasaragod, Kerala, Accident, Bike, Lorry, National highway, Mohammed, Police, Uppala, Accident at Chawki: one dead.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia