city-gold-ad-for-blogger

മുളിയാര്‍ പഞ്ചായത്തു പ്രസിഡന്റിനു തപാലില്‍ അസഭ്യം; പാര്‍ട്ടി അന്വേഷിക്കുന്നു

ബോവിക്കാനം: മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഭവാനിയ്ക്ക് പോസ്റ്റ് കാര്‍ഡില്‍ അസഭ്യം ലഭിച്ച സംഭവം  സി. പി.എം. അന്വേഷിക്കുന്നു.  പോലീസ് അന്വേഷണത്തിനു പുറമെയാണിത്. സി.പി.എം. നേതാവു കൂടിയായ ഭവാനിയ്ക്ക് കഴിഞ്ഞ ദിവസമാണ് തപാലില്‍ അസഭ്യ പരാമര്‍ശമടങ്ങിയ ഊമക്കത്ത് ലഭിച്ചത്.

പ്രസിഡന്റ് ഏകാധിപത്യ മനോഭാവം കാണിക്കുന്നുവെന്ന് ആരോപിക്കുന്ന കാര്‍ഡിലാണ് അസഭ്യ വാക്കുകള്‍ എഴുതിയിട്ടുള്ളത്.  സംഭവത്തില്‍ പോലീസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തു വരികയാണ്.

എന്നാല്‍ കത്തിനു പിന്നില്‍ പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരനാണെന്നും കത്തെഴുതാന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടി അംഗങ്ങളായ മെമ്പര്‍മാരാണെന്നും ഭവാനി പാര്‍ട്ടി യോഗത്തില്‍ ആരോപിച്ചതായും വിവരമുണ്ട്.

പ്രസിഡന്റ് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ഞായറാഴ്ച ചേര്‍ന്ന സി.പി.എം. പഞ്ചായത്തു സബ് കമ്മിറ്റിയോഗത്തില്‍ രണ്ട് മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടതായും പറയപ്പെടുന്നു. ആ മെമ്പര്‍മാര്‍ രാജി സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.

മുളിയാര്‍ പഞ്ചായത്തു പ്രസിഡന്റിനു തപാലില്‍ അസഭ്യം; പാര്‍ട്ടി അന്വേഷിക്കുന്നു യോഗത്തില്‍ സി.പി.എം.മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എ.യുമായ പി. രാഘവന്‍
സംബന്ധിച്ചിരുന്നു. ഊമക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്ന് അന്വേഷണക്കമ്മീഷനെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
അഖിലേഷ് യാദവും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടറില്‍ പരുന്തിടിച്ചു: അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords:  Bovikanam, Allegation, Panchayath,CPM, Police, MLA, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia