Arrested | പോക്സോ കേസിൽ വിചാരണയ്ക്കിടെ മുങ്ങിയ പ്രതിയെ അസമിൽ നിന്ന് പിടികൂടി നീലേശ്വരം പൊലീസ്
Mar 30, 2023, 15:15 IST
നീലേശ്വരം: (www.kasargodvartha.com) പോക്സോ കേസിൽ വിചാരണയ്ക്കിടെ മുങ്ങിയ പ്രതിയെ അസമിൽ നിന്ന് നീലേശ്വരം പൊലീസ് പിടികൂടി. അസം ടിൻസുഖിയ ജില്ലയിലെ ശേഖർ ചൗധരി എന്ന റാം പ്രസാദ് ചൗധരിയാണ് അറസ്റ്റിലായത്. 2016 ലെ കേസിൽ രണ്ട് വർഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി വിചാരണ വേളയിൽ മുങ്ങിയിരുന്നു.
തുടർന്ന് കോടതി ഉത്തരവ് പ്രകാരം നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കോടോത്ത്, കെവി ഷിബു, പി അനീഷ് എന്നിവർ അസമിലെത്തി പ്രതിയെ കണ്ടെത്തി സാഹസികമായി അറസ്റ്റ് ചെയ്ത് കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അഡീഷണൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജ് മുമ്പാകെ ഹാജരാക്കി.