Mamburam Thangal | ബ്രിടീഷ് ഭരണകൂടത്തിനെതിരെ ഗര്‍ജിക്കുന്ന സിംഹമായി മാറിയ ആത്മീയ പണ്ഡിതൻ; മമ്പുറം സയ്യിദ് അലവി തങ്ങളെ അറിയാം
Aug 4, 2022, 20:47 IST
മലപ്പുറം: (www.kasargodvartha.com) ബ്രിടീഷ് ഭരണകൂടത്തിനെതിരെ ഗര്‍ജിക്കുന്ന സിംഹമായി മാറിയ ഇസ്ലാമിക പണ്ഡിതനായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍ (1753 1844). മുസ്ലിംകളുടെ ആത്മീയ നേതാവ്, സ്വാതന്ത്ര്യസമര നായകന്, മതസൗഹാര്‍ദ വക്താവ് തുടങ്ങിയ വിശേഷണങ്ങൾ അനവധി. മുസ്ലിം ഉന്നതിക്കും വിമോചനത്തിനും അധഃസ്ഥിത വിഭാഗത്തിന്റെ പുരോഗതിക്കും തീവ്രശ്രമങ്ങൾ അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നുണ്ടായി. മതസൗഹാർദത്തിന്റെ വലിയ മാതൃക തീർത്ത അദ്ദേഹം എല്ലാ മതങ്ങളിലും നിന്നുള്ളവരെ ഉൾപെടുത്തി രാജ്യത്തിന്റെ പൊതു ശത്രുവായ ബ്രിടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്കി.
ബ്രിടീഷ് ഭരണകൂടം മലബാറില്‍ നടപ്പാക്കിയ ഭാരിച്ച നികുതിയും, പുകയില,തടി, തുടങ്ങിയവയിലെ കുത്തക വ്യാപാരവും പീഡനവും ജനജീവിതം ദുസഹമാക്കി. ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് അണമുറിയാതെ കേള്‍ക്കാനിടയായതോടെ തങ്ങള്‍ നേരിട്ട് രംഗത്തിറങ്ങി. ബ്രിടീഷുകാര്‍ക്കെതിരെ മുസ്ലിം ജനതയെ ഒറ്റക്കെട്ടാക്കി നിര്‍ത്തിയ തങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചു .യുവാക്കളും വയോധികരും ഒരുപോലെ തങ്ങളുടെ പിന്നില്‍ അണിനിരന്നു.
മുസ്ലിംകൾക്കിടയിൽ ബ്രിടീഷ് സാമ്രാജ്യത്വത്തെ കുറിച്ച് ഉത്ബോധിപ്പിക്കുവാനും, ബ്രിടീഷ് വിരുദ്ധവികാരം വളർത്തിയെടുക്കുന്നതിനും ഇദ്ദേഹം സംഭാവന നൽകി. സർകാരിനെതിരെ യുദ്ധം നയിക്കാൻ മാപ്പിളമാരെ പ്രേരിപ്പിക്കുന്നു, യുദ്ധത്തിനായി ആവേശം ജനിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്നു, ബ്രിടീഷ് വിരുദ്ധ ലഹളകൾ ആരംഭിക്കുന്നതിനു മുൻപ് കലാപകാരികൾ തറമ്മൽ സമാധിപീഠവും, മമ്പുറം അലവിയെയും സന്ദർശിക്കുന്നു, യോദ്ധാക്കളെ അനുഗ്രഹിക്കുന്നു, യുദ്ധത്തിന് വേണ്ടി ജപിച്ച ഏലസും, തകിടും നൽകുന്നു, കൊല്ലപ്പെട്ട കലാപകാരികളെ പുണ്യവാന്മാരായി ചിത്രീകരിച്ച് നേർച്ച പോലുള്ള ബഹുമാനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നു. എന്നിങ്ങനെ ഒട്ടനേകം കുറ്റാരോപണങ്ങൾ പല ഘട്ടങ്ങളിലായി സയ്യിദ് അലവിയുടെ മേൽ ബ്രിടീഷ് ഉദ്യോഗസ്ഥർ ചാർത്തിയിട്ടുണ്ട്
സ്വാതന്ത്ര്യസമര സേനാനിയില്‍ എണ്ണപ്പെടുന്ന തങ്ങള്‍ 1843 ലെ ചേരൂര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ബ്രിടീഷ് വിരുദ്ധ നിലപാടിലേക്ക് കേരളീയ സമൂഹത്തെ നയിക്കുന്നതിനായി അദ്ദേഹം അറബിയില്‍ രചിച്ച 'സൈഫുല്‍ ബത്വാര്‍' എന്ന കൃതി പ്രസിദ്ധമാണ്. 1801-02, 1817, 1841-43 എന്നി കാലയളവുകളിൽ സയ്യിദ് അലവിയെ അറസ്റ്റു ചെയ്യാൻ അധികാരികൾ തീരുമാനിച്ചിരുന്നെങ്കിലും കലാപം ഭയന്ന് തീരുമാനങ്ങൾ മാറ്റിവെയ്ക്കുകയായിരുന്നു. 1844 ല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മകന് ഫസല്‍ പൂക്കോയ തങ്ങള്‍ എല്ലാ നിലയിലും പിതാവിന്റെ പാതയില്‍ രംഗത്ത് സജീവമായി ഉണ്ടായിരുന്നു.

Keywords: Malappuram, Kerala, News, Top-Headlines, India, Best-of-Bharat, Protest, British, Malabar, Freedom Fight, About Mamburam Sayyid Alavi Thangal.
< !- START disable copy paste --> 