city-gold-ad-for-blogger

ATM | എടിഎമില്‍ അസ്വാഭാവിക കേടുപാടുകള്‍; പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com) എടിഎമില്‍ കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തളങ്കര മാലിക് ദീനാര്‍ ആശുപത്രിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആക്സിസ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കേടുപാടുകള്‍ കണ്ടെത്തിയത്. പിന്നില്‍ കവര്‍ചാ ശ്രമം ആണോയെന്ന് വ്യക്തമല്ല.
           
ATM | എടിഎമില്‍ അസ്വാഭാവിക കേടുപാടുകള്‍; പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

എടിഎമില്‍ തുളയും സ്‌ക്രീന്‍ ഇളകി മാറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. എടിഎമില്‍ പണം പിന്‍വലിക്കാന്‍ എത്തിയവരാണ് കേടുപാടുകള്‍ കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
              
ATM | എടിഎമില്‍ അസ്വാഭാവിക കേടുപാടുകള്‍; പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

അതേസമയം ചില കേടുപാടുകള്‍ നേരത്തെ ശ്രദ്ധയില്‍ പെട്ടിരുന്നതായാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. പരാതി ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ എടിഎമില്‍ സുരക്ഷാ ജീവനക്കാരന്‍ ഇല്ലെന്നും വാതില്‍ എപ്പോഴും ആര്‍ക്കും കടന്നുചെല്ലാവുന്ന രീതിയില്‍ തുറന്നാണ് കിടക്കുന്നതെന്നും ഇടപാടുകാര്‍ പറയുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, ATM, Theft, Investigation, Bank, Abnormal damage in ATM; Police reached the spot and started investigation.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia