Police Service | അബ്ദുര്‍ റഹീം കാക്കി അഴിച്ചുവച്ചത് അഭിമാനത്തോടെ; സെന്‍സിറ്റീവ് ഏരിയയായി അറിയപ്പെട്ട കാസര്‍കോട്ട് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയം
Jun 1, 2023, 17:59 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലാ ക്രൈം റെകോര്‍ഡ്സ് ബ്യൂറോ (DCRB) തലപ്പത്ത് നിന്ന് ചെമനാട് സ്വദേശി അബ്ദുര്‍ റഹീം വിരമിച്ചത് അഭിമാനത്തോടെ. പൊലീസിന്റെ ഔദ്യോഗിക രേഖകളില്‍ സെന്‍സിറ്റീവ് ഏരിയയായി അറിയപ്പെട്ട കാസര്‍കോട്ട് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പറയുന്നു. കാസര്‍കോട്ടുകാര്‍ക്ക് ഏത് പരാതിയും വിവരങ്ങളും വിശ്വസിച്ച് കൈമാറാന്‍ കഴിയുന്ന ഉദ്യോഗസ്ഥനായിരുന്നു അബ്ദുര്‍ റഹീം.
2003ല്‍ സബ് ഇന്‍സ്പെക്ടറായി പൊലീസ് സേനയിലെ ഔദ്യോഗിക ജോലിയില്‍ പ്രവേശിച്ചെങ്കിലും 2016ലാണ് കാസര്‍കോട് ജില്ലയില്‍ സേവനമനുഷ്ടിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. 2016ന് ശേഷം കാസര്‍കോടിന്റെ ക്രമസമാധാന പാലനം അവിശ്വസനീയമായ രീതിയില്‍ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതാത് സമയങ്ങളില്‍ ജില്ലയിലെത്തിയ ജില്ലാ പൊലീസ് മേധാവികള്‍ നല്കിയ ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെയും പക്ഷാപാതം ഇല്ലാതെയും നിര്‍വഹിക്കാന്‍ റഹീമിന് കഴിഞ്ഞുവെന്നതാണ് വലിയ നേട്ടം.
കാസര്‍കോട് നഗരവും സബ് ഡിവിഷനില്‍ പെട്ട മറ്റ് പൊലീസ് സ്റ്റേഷനുകളിലും കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ റഹീം വലിയ രീതിയിലുള്ള പങ്കാണ് വഹിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രമാദമായ കേസുകളിലെല്ലാം റഹീമിന്റെ സഹായങ്ങള്‍ ജില്ലാ പൊലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥരും തേടിയിരുന്നു. കുറ്റം തെളിയിക്കുന്നതിലും കുറ്റവാളികളെ കണ്ടെത്തുന്നതിലും അപാരമായ കഴിവ് റഹീമിന് ഉണ്ടായിരുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തെ പൊലീസ് സേനയില്‍ മികച്ച ഉദ്യോഗസ്ഥനായി അറിയപ്പെടാന്‍ കാരണമായത്.
ഏറ്റവും ഒടുവില്‍, കുട്ടികളെ അടക്കം കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നടപ്പിലാക്കിയ ക്ലീന്‍ കാസര്‍കോട് പോരാട്ടത്തില്‍ മുഖ്യപങ്കുവഹിച്ചത് അബ്ദുര്‍ റഹീമായിരുന്നു. പിടികൂടുന്ന കേസുകളിലൊന്നും തന്നെ റഹീമിന്റെ പേര് വന്നിരുന്നില്ലെങ്കിലും എല്ലാത്തിന്റെയും പിന്നിലെ ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സത്യസന്ധതയോടെയും നിഷ്പക്ഷതയോടെയുമുള്ള ഔദ്യോഗിക ജോലി അദ്ദേഹത്തെ ശത്രുവായി കാണുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം പൂച്ചെണ്ടുകളായി സ്വീകരിക്കുകയായിരുന്നു അദ്ദേഹം. പൊലീസായാല്‍ ചിലപ്പോള്‍ നല്ലത് ചെയ്താല്‍ പോലും പഴി കേള്‍ക്കേണ്ടി വരുമെന്ന് ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയെ കൊണ്ടുവരുമ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ പോലും റഹീമിനെ വേട്ടയാടാന്‍ പലരും ശ്രമിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക എന്ന കര്‍ത്തവ്യമാണ് താന്‍ നടത്തിയതെന്ന മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. ആരെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ലെന്നും കള്ളക്കേസില്‍ ഉള്‍പ്പെടുത്തുകയോ മറ്റോ ചെയ്തിട്ടില്ലെന്നും റഹീം വ്യക്തമാക്കുന്നു.
ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ച് മറ്റ് ജില്ലകളിലേക്ക് റഹീം പോയെങ്കിലും വൈകാതെ തന്നെ തന്റെ തട്ടകമായ കാസര്‍കോട്ട് എത്തി ചുമതല നിര്‍വഹിച്ചു. വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്ന നിലയിലും എ ടി എസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് എന്ന നിലയിലും പ്രമാദമായ പല കുറ്റകൃത്യങ്ങള്‍ക്കും തുമ്പുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഹപ്രവര്‍ത്തകരെ സ്വന്തം സഹോദരങ്ങളെ പോലെ കാണുകയും തന്റെ നേതൃത്വത്തില്‍ അന്വേഷണ നേട്ടങ്ങളുടെ പ്രശസ്തിക്കോ അവാര്‍ഡുകള്‍ക്കോ റിവാര്ഡുകള്ക്കോ പിറകെ പോകാതെയും തന്റെ പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധയൂന്നിയ മികച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു റഹീം.

Keywords: Retired News, Abdul Rahim C A, District Crime Records Bureau Kerala News, Kasaragod News, Police News, Kasaragod Police, DYSP Abdul Rahim C A, Abdul Rahim C A retired from Police service.