city-gold-ad-for-blogger

ആം ആദ്മിയുടെ തകര്‍പ്പന്‍ ജയം: കാസര്‍കോട്ടും ആഹ്ലാദം, പ്രകടനം വൈകിട്ട്

കാസര്‍കോട്: (www.kasargodvartha.com 10/02/2015) ഡല്‍ഹി നിയമ സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ടായ തകര്‍പ്പന്‍ വിജയത്തില്‍ കാസര്‍കോട്ടും ആഹ്ലാദം.

പാര്‍ട്ടിയുടെ കുതിച്ചുകയറ്റം ടി.വി.യില്‍ കണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ആഹ്ലാദം പങ്കുവെച്ചു. ആം ആദ്മിയോടു യോജിക്കുന്നവരും, ഇടതുപക്ഷത്തുള്ളവരും അപ്രതീക്ഷിതമായ ഈ ഉജ്വല വിജയത്തില്‍ ആനന്ദം പങ്കുവെച്ചു. പലേടത്തും മധുരപലഹാര വിതരണം നടന്നു.

അതോടൊപ്പം ബി.ജെ.പി.യുടെയും, കോണ്‍ഗ്രസിന്റെയും ദയനീയ പരാജയം ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകരെ ദുഃഖിപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടക്കും. മൂന്നര മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിക്കുന്ന പ്രകടനം എം.ജി. റോഡിലൂടെ സഞ്ചരിച്ചു പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു കൂടി കടന്നു പോയി തിരികെ ഒപ്പു മരച്ചുവട്ടില്‍ സമാപിക്കും. നേതാക്കളായ മുഹമ്മദ് ഫത്താഹ്, രവീന്ദ്രന്‍ കണ്ണങ്കണ്ടി, മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയംഗം ഇബ്രാഹിം കൊടിയമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കാഞ്ഞങ്ങാട് നഗരത്തിലും ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചര മണിക്ക് പ്രകടനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആം ആദ്മിയുടെ തകര്‍പ്പന്‍ ജയം: കാസര്‍കോട്ടും ആഹ്ലാദം, പ്രകടനം വൈകിട്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia