city-gold-ad-for-blogger

പഴമയുടെ പ്രതാപ കാലത്തിന് സാക്ഷ്യം വഹിച്ച കെട്ടിടത്തിന് മനോഹാരിത പകര്‍ന്ന് ഒരുമരം

- സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.03.2021) പഴമയുടെ ചന്ത പുരയില്‍ മനം കുളിര്‍പ്പിച്ചു ഒരു മരം വളരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പ വട്ടി പുന്ന റോഡിലാണ് കണ്ണുകള്‍ക്ക് കൗതുകം പകരുന്ന കാഴ്ച ഒരുക്കി മരം വളരുന്നത്. കാഞ്ഞങ്ങാട് സ്വദേശി പ്രേമാനന്ദ പൈയുടെ ഉടമസ്ഥതതയിലുള്ള കെട്ടിടത്തിന് മുകളിലാണ് ആല്‍മരത്തോട് സാദൃശ്യമുള്ള മരം വളര്‍ന്നു പന്തലിക്കുന്നത്.

പഴമയുടെ പ്രതാപ കാലത്തിന് സാക്ഷ്യം വഹിച്ച കെട്ടിടത്തിന് മനോഹാരിത പകര്‍ന്ന് ഒരുമരം

ഒറ്റ നോട്ടത്തില്‍ ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ നിന്നാണ് മരം വളര്‍ന്നു വന്നതെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്ത് ചെന്ന് നോക്കിയാല്‍ മാത്രമേ മരത്തിന്റെ യഥാര്‍ത്ഥ രൂപവും ഭാവവും മനസിലാകുകയുള്ളൂ. 25 വര്‍ഷമായി തുറക്കാതെ കിടക്കുന്ന പരപ്പയിലെ പഴയ വ്യാപാര സ്ഥാപനത്തിന്റെ തറയില്‍ നിന്നുമാണ് മരം വളര്‍ന്നത്. കട മുറിക്കുള്ളില്‍ വളര്‍ന്ന മരത്തിനു ആരും കോടാലി വെക്കാതിരുന്നതിനാല്‍ ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഓട് പൊട്ടിയ വിടവില്‍ കൂടിയാണ് മരം വളര്‍ന്നത്. 

കാറ്റിലും മഴയിലും ഈ പഴയ കെട്ടിടത്തിന് മരം യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ല എന്ന സവിശേഷത കൂടിയുണ്ട്. ഒരുകാലത്ത് ആഴ്ച ചന്തകള്‍ നടന്നിരുന്ന മലയോരത്തെ പ്രധാന മാര്‍കെറ്റുകളില്‍ ഒന്നായിരുന്നു ഇവിടം. 

കാഞ്ഞങ്ങാട് നിന്നും പരപ്പയില്‍ എത്തി കച്ചവടം ചെയ്തിരുന്ന കൊങ്ങിണിയ സമുദായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ കെട്ടിടം. പഴമയുടെ പ്രതാപ കാലത്തിന്റെ തിരുശേഷിപ്പായി നില്‍ക്കുന്ന കെട്ടിടത്തിന് പ്രകൃതി മനോഹാരിത പകരുകയാണ് ഇപ്പോള്‍ ഈ മരം.

Keywords: Kasaragod, Kerala, News, Vellarikundu, Building, Kanhangad, Tradesman, Road, Rain, A tree adds beauty to the building that witnessed the glory old days.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia