city-gold-ad-for-blogger

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.09.2020) കാൽ നൂറ്റാണ്ടുകാലം ഗ്രാമ പഞ്ചായത്തിൽ ജനപ്രധി നിധി ആയി പ്രവർത്തിക്കുക എന്നത് അപൂർവ്വം പേർക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ്. പഞ്ചായത്തിൽ എതിർ കോട്ടയിൽ പോയി മത്സരിച്ചാലും തിരഞ്ഞെടുക്കപ്പെടുക എന്നതും അപൂർവ്വം. ഇവിടെയാണ് മലയോര പഞ്ചായത്തായ ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം എന്ന രാഷ്ട്രീയ നേതാവ് വേറിട്ടു നിൽക്കുന്നത്.

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്കട്ടറിയും ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ടുമായ രാജു കട്ടക്കയത്തിനു ജനഹൃദയങ്ങളിൽ ലഭിച്ച സ്ഥാനം വിവരിക്കുന്നതിലും അപ്പുറത്താണ്. പൊതു പ്രവർത്തന രംഗത്ത് രാജു കട്ടക്കയം 25വർഷം പൂതീകരിക്കുന്ന ഒക്ടോബർ രണ്ടിന് അദ്ദേഹത്തിന് രജത ജൂബിലി ആശസകൾ നേരുവാൻ തയ്യാറെടുക്കുകയാണ് മലയോര നാട്.

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

1974-ൽ പാലായിൽ നിന്നും മാലോത്തേക്കു കുടിയേറി പാർത്ത പരേതനായ കട്ടക്കയം സെബാസ്റ്റിന്റെയും അച്ചാമ്മയുടെയും നാലുമക്കളിൽ ഏക ആൺ തരിയായ രാജു കട്ടക്കയം 1995-ലാണ് ബളാൽ ഗ്രാമ പഞ്ചായത്തിലേക്ക് മെമ്പറായി തിരഞ്ഞെടുക്കപെട്ടത്. അന്ന് ആരംഭിച്ചതാണ് എല്ലാവരെയും സഹായിക്കാൻ മനസുള്ള പൊതു പ്രവർത്തനം.

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

പിന്നീടിങ്ങോട്ട് മലയോര മേഖലയിൽ പകരം വെക്കാൻ ആളില്ലാത്ത നേതാവായി രാജു കട്ടക്കയം വളർന്നു. നിലവിൽ ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ആയ രാജു കട്ടക്കയം കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്കട്ടറി യു ഡി എഫ്. ജില്ലാ കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ ഗ്രാമ പഞ്ചായത്തിൽ 2010മുതൽ അഞ്ചു വർഷം വൈസ് പ്രസിഡണ്ട് പദവിയും പിന്നീട് അഞ്ചു വർഷം 2010-2015കാലയളവിൽ പഞ്ചയാത്തു പ്രസിഡണ്ട് പദവിയും വഹിച്ചു. ബളാൽ പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ മത്സരിച്ചപ്പോൾ ഓരോ തവണയും ഭൂരിപക്ഷം കൂട്ടി തന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തയക്കുന്നത്.

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

ഏത് പ്രതിസന്ധിഘട്ടത്തിൽ ആരു വന്ന് വിളിച്ചാലും കൊടിയുടെ നിറം നോക്കാതെ പൊതു വിഷയങ്ങളിൽ ഇടപെടുന്ന പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്നെയാണ് ജനങ്ങൾ രാജുകട്ടക്കയത്തെ വിശ്വാസത്തിൽ എടുക്കുന്നതും ഒപ്പം നിൽക്കുന്നതും.

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

മലയോരത്തിന്റെ പ്രിയ നേതാവായ രാജു കട്ടക്കയം ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പൂർത്തീകരിക്കുമ്പോൾ അത് അവിസ്മരണീയമായ ദിന മാക്കി മാറ്റുവാനുള്ള തയാറെടുപ്പിലാണ് യൂത്ത്‌ കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റിയെന്ന് പരിപാടിയുടെ ചെയർമാൻ കൂടിയായ യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്കട്ടറി ജോമോൻ ജോസ്, മണ്ഡലം പ്രസിഡണ്ട് ബിബിൻ അഗസ്ത്യൻ എന്നിവർ കാസർകോട് വാർത്തയോട് പറഞ്ഞു.

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

പരിപാടികളുടെ ഭാഗമായി രജത ജൂബിലി സമ്മേളനം, കാരുണ്യ പ്രവർത്തനങ്ങൾ, പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ എന്നിവ നൽകി കൊണ്ട് ജനപ്രതിനിധികളെയും സംസ്ഥാന ജില്ലാ നേതാക്കളെയും ഉൾപ്പെടുത്തി ജനഹൃദയങ്ങളിൽ_കട്ടക്കയം @ 25 എന്ന പരിപാടി സംഘടിപ്പിക്കും.

നേരിന്റെ പാതയിൽ ജനകീയനായ ജനപ്രതിനിധിയായി രാജു കട്ടക്കയത്തിൻ്റെ ജീവിതത്തിന് കാൽ നൂറ്റാണ്ട്; ആദരിക്കാൻ അരനൂറ്റാണ്ട് എം എൽ എയായി തിളങ്ങിയ ഉമ്മൻ ചാണ്ടി

രണ്ടിന് രാവിലെ പത്ത്‌ മാണിക്ക് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്യും. ചടങ്ങിൽ കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ. ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നിൽ. മറ്റു പ്രമുഖ കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും.

കോവിഡ് കാലത്തെ രാജു കട്ടക്കയത്തിന്റെ ഇടപെടൽ

കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങളിൽ ഏർപ്പെട്ട് പഞ്ചായത്തിലെ 8,000 കുടുംബങ്ങളിലേക്ക് ഭക്ഷണ സാധങ്ങൾ എത്തിച്ച് ജനപ്രതിനിധി എന്ന നിലയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായി.

ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നോക്ക ക്ഷേമ വിഭാഗത്തിൽപെടുന്നവർ താമസിക്കുന്ന ബളാൽ ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ ആനുകൂല്യത്തിന് കാത്തു നിൽക്കാതെയാണ് ജനകീയനായ ഈ ജനപ്രധിനിധിയുടെ നേതൃത്വത്തിൽ ഇവിടെ മാതൃകാപരമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്.

രാവെന്നോ പകലെന്നോ ഇല്ലാതെയും അവധിയും വിശ്രമവും ഇല്ലാതെയും ആയിരുന്നു സേവന പ്രവർത്തനങ്ങൾ. ലോക് ഡൗൺ തുടങ്ങിയതു മുതൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘം ഭക്ഷണ സാധങ്ങൾ വിതരണം ചെയ്തു.

ഇതിൽ മിക്ക വീടുകളിലും രാജു കട്ടക്കയം നേരിട്ടെത്തിയാണ് പ്രയാസങ്ങൾ ചോദിച്ച് മനസ്സിലാക്കിയത്. മിക്ക സ്ഥലങ്ങളിലും മുൻകൂട്ടി വിവരം നൽകി ആളുകളെ വിളിച്ചു വരുത്തിയും ഭക്ഷണ സാധങ്ങൾ വിതരണം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിലെ മലമടക്കുകളും കുന്നിൻ ചെരുവുകളും നിറഞ്ഞ പ്രദേശങ്ങളിൽ ഉള്ള മുഴുവൻ കുടുംബങ്ങൾക്കും സഹായം എത്തിക്കുക എന്ന വലിയ ദൗത്യത്തിനാണ് രാജു കട്ടക്കയം നേതൃത്വം നൽകിയത്.

ആദ്യം സ്വന്തം കീശയിൽ നിന്നുമായിരുന്നു ഇതിനായി തുക കണ്ടെത്തിയത്. പിന്നീട് തന്നോട് ഒപ്പം ഒത്തുചേർന്ന സുമനസുകളാൽ പ്രതീക്ഷിച്ചതിലും അപ്പുറം സേവന പ്രവർത്തനം ചെയ്യുവാൻ സാധിച്ചു വെന്ന് രാജു കട്ടക്കയം പറഞ്ഞു. ഒരു വീട്ടിലേക്ക്‌ അല്ല മറിച്ചു ഒരു കുടുംബത്തിലേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറിസാധങ്ങളാണ്‌ എത്തിച്ചു നൽകിയത്. സംസ്ഥാനത്തു ഏറ്റവും ആദ്യം തന്നെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനം ആരംഭിച്ചതും ബളാൽ ഗ്രാമ പഞ്ചായത്താണ്.

ലോക് ഡൗൺ സമയത്ത്‌ മലയോര ഹൈവേ ജോലിയുമായി ബന്ധപ്പെട്ടു കുടുങ്ങിയ നൂറിലധികം അന്യസംസ്ഥാന തൊഴിലാളികളെ സുരക്ഷിത സ്ഥലത്ത് പാർപ്പിക്കാനും അവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ എത്തിക്കുവാനും ആയിരുന്നു ആദ്യത്തെ തുടക്കം. ഇതിനായി മാലോത്ത്‌ കസബ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേക സെല്ലും ആരംഭിച്ചു.

മിക്ക സേവന പ്രവർത്തങ്ങൾക്കും സ്വന്തമായണ് രാജു പണം കണ്ടെത്തിയത്. പിന്നീട് നാട്ടിലെ നല്ല ബന്ധം കൈമുതലാക്കി ആളുകളെ സമീപിച്ചു. രാജുവേട്ടൻ പറഞ്ഞാൽ ചെയ്യാതിരിക്കാൻ കഴിയില്ല എന്നതായതോടെ സകല രാഷ്ട്രീയ പാർട്ടിയിൽപെട്ടവരും കോൺഗ്രസുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ സഹായിക്കാൻ രംഗത്തു വരുന്ന കാഴ്ചയായിരുന്നു പിന്നീട്.

പെട്രോൾ പമ്പിലെ ജീവനക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, പാലിയേറ്റിവ് സംരക്ഷണത്തിൽ കഴിയുന്ന രോഗികൾ, അശരണരായ വെള്ളരിക്കുണ്ടിലെ ഗാന്ധി ഭവൻ അന്ദേവാസികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവർക്കും രാജു കട്ടക്കയത്തിലൂടെ കോവിഡ് ആശ്വാസം ലഭിച്ചു.

പ്രത്യേക വളണ്ടിയർമാരോ, തിരിച്ചറിയൽ യൂണിഫോമോ ഒന്നുമില്ലാതെ രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനം മാതൃകാ പരം തന്നെയാണെന്ന് നാട്ടുകാരും എതിർ പാർട്ടിയിലെ ആളുകളും സാക്ഷ്യപ്പെടുത്തുന്നു.

Keywords:  Kerala, News, Kasaragod, Balal, Panchayath, Panchayath-Member, Oommen Chandy, Minister, MLA,  A quarter of a century to the life of Raju Kattakayam as a social worker; Oommen Chandy, who has been an MLA for half a century, is coming to pay his respect.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia