city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP | മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡണ്ട് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ കമിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ, പ്രവർത്തക ശിൽപശാല നടന്ന ഹോളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി; യോഗം അലങ്കോലമായി; വീഡിയോ പുറത്ത്

മഞ്ചേശ്വരം: (KasargodVartha) മണ്ഡലത്തിൽ ബിജെപിയിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡണ്ട് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് രണ്ട് ജില്ലാ കമിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ, പ്രവർത്തക ശിൽപശാല നടന്ന ഹോളിലേക്ക് ഒരു വിഭാഗം പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്ന് യോഗം അലങ്കോലമായി. ജില്ലാ വൈസ് പ്രസിഡണ്ട് സുധാമ ഗോസാഡ, നവനീത് ബഡാജെ, പഞ്ചായത് അംഗം കൂടിയായ തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന യാദവ ബഡാജെ എന്നിവരുടെ സാന്നിധ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.

BJP | മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡണ്ട് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ കമിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ, പ്രവർത്തക ശിൽപശാല നടന്ന ഹോളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി; യോഗം അലങ്കോലമായി; വീഡിയോ പുറത്ത്

ഈ യോഗത്തിലേക്കാണ് ജില്ലാ കമിറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ. നവീൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ ഇരച്ചുകയറിയത്. പാർടിക്കുള്ളിൽ ഏതാനും വർഷമായി ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു പരിപാടിയും നടത്താൻ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. പ്രവർത്തകർ നേതാക്കളെ ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പാർടി ഗ്രൂപുകളിലും വീഡിയോ പ്രചരിക്കുകയാണ്. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി നേരിട്ടെത്തി നൽകിയ ഉറപ്പുകൾ പാലിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രവർത്തകർ വീഡിയോയിൽ വിളിച്ചു പറയുന്നുണ്ട്.

സ്ഥാനാർഥി നിർണയത്തിൽ പോലും ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും അസംതൃപ്തി നിലനിൽക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രചാരണം അടക്കം തടസപ്പെടുത്തുന്ന ശ്രമങ്ങൾ നേതാക്കളും പ്രവർത്തകരും നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരിപാടിയിൽ ആരും സഹകരിക്കില്ലെന്നാണ് മഞ്ചേശ്വരത്തെ ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. ചില നേതാക്കൾ സ്ഥാനാർഥി ജയിക്കരുതെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിലെ സ്ഥാനാർഥിയായ എം എൽ അശ്വനിക്ക് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മേൽക്കെ ഉണ്ടാക്കിയ ശേഷം നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ അശ്വനിയെ തന്നെ ഇറക്കി സീറ്റ് പിടിക്കുകയെന്ന തന്ത്രം കൂടി ബിജെപി നേതൃത്വം ലക്ഷ്യമിടുമ്പോഴാണ് അതിനെല്ലാം തിരിച്ചടിയാകുന്ന വിധത്തിൽ മഞ്ചേശ്വരത്ത് പാർടിക്കുള്ളിൽ വിഭാഗീയത ശക്തമാകുന്നത്.
ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം ഒത്ത് തീർപ്പാക്കാൻ തിരക്കിട്ട ശ്രമങ്ങൾ ജില്ലാ നേതൃത്വം ഇപെട്ട് തന്നെ നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

BJP | മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡണ്ട് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ കമിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ, പ്രവർത്തക ശിൽപശാല നടന്ന ഹോളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി; യോഗം അലങ്കോലമായി; വീഡിയോ പുറത്ത്

Keywords: News, Kerala, Kasaragod, Politics, Bjp, Lok Sabha Election, Election Meeting, Candodate, Leader, A group of activists stormed election meeting of BJP in Manjeswaram.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia